| Sunday, 20th January 2019, 10:32 am

ഇത്രയേയുള്ളൂ സിവില്‍ സര്‍വ്വീസ്: രാജ്യത്തിന്റെ പുരോഗതിക്കാവശ്യമാണ് നിങ്ങളുടെ മികവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിവില്‍ സര്‍വ്വീസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇതൊന്നും നമുക്ക് പറ്റിയ പണിയല്ല എന്ന് പറഞ്ഞ് മാറി നില്‍ക്കുന്നവരാണ് മിക്കവരും . എന്നാല്‍ കൃത്യമായ രാഷ്ട്രീയ ബോധവും കാര്യങ്ങള്‍ അപഗ്രഥിക്കാനും കഴിവുള്ളവര്‍ക്ക് പരിശ്രമം കൊണ്ട് നേടിയെടുക്കാവുന്നതേ ഉള്ളൂ സിവില്‍ സര്‍വ്വീസ്.

കഴിവുറ്റ ഉദ്യോഗസ്ഥര്‍ ഈ ജോലിയിലേക്ക് കടന്നു വരുന്നത് ഈ രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്.സിവില്‍ സര്‍വ്വീസിനായി തയ്യാറെടുപ്പുകളുമായി കാത്തിരിക്കുന്നവര്‍ ഏറെയുണ്ട്.

സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചു. ജൂണ്‍ മൂന്നിനാണ് പ്രിലിമിനറി പരീക്ഷ നടക്കുന്നത്. പ്രിലിമിനറി പരീക്ഷക്ക് ആവശ്യമായ ബേസിക് വിവരങ്ങള്‍ ആണ് വീഡിയോയില്‍.

മാര്‍ച്ച് ആറുവരെ പരീക്ഷയ്ക്കായി അപേക്ഷിക്കാം. 782 തസ്തികയിലേക്കാണ് പരീക്ഷ നടക്കുന്നത്. പ്രിലിമിനറി പരീക്ഷയില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഈ വര്‍ഷം അവസാനമായിരിക്കും മെയിന്‍ പരീക്ഷ.

2018 ഓഗസ്റ്റ് ഒന്നിനും 21 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 32 വയസ്സ് കവിയാത്തവര്‍ക്കും പരീക്ഷയ്ക്കായി അപേക്ഷിക്കാം. പ്രത്യേക വിഭാഗങ്ങള്‍ക്ക് പ്രായത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more