Advertisement
Big Buy
വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ യാത്രക്കാരന് 20,000 രൂപ വരെ നഷ്ടപരിഹാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jul 18, 05:55 am
Monday, 18th July 2016, 11:25 am

civil-aviation

ന്യൂദല്‍ഹി: ഇനി മുതല്‍ വിമാനം റദ്ദാക്കുകയോ, വൈകുകയോ, യാത്രക്കാര്‍ക്ക് പ്രവേശനം നിഷേധിക്കുകയോ ചെയ്താല്‍ അധികൃതര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും.

വിമാനം റദ്ദാക്കുകയോ രണ്ടു മണിക്കുറിലേറെ വൈകുകയോ ചെയ്താല്‍ വിമാനാധികൃതര്‍ 10,000 രൂപ വരെ യാത്രക്കാരനു നല്‍കേണ്ടതായി വരും.

നിലവില്‍ വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ 4,000 രൂപയാണ് നല്‍കുന്നത്. ആ തുകയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് ഇത്തരത്തിലൊരു നിബന്ധന കൊണ്ടുവന്നത്.

യാത്രക്കാരനെ വിമാനത്തില്‍ പ്രവേശിപ്പിക്കാതിരുന്നാല്‍ 20,000 രൂപവരെയും യാത്രക്കാരന് നഷ്ടപരിഹാരമായി നല്‍കേണ്ടിവരും.  അടുത്തമാസം ഒന്നാം തീയതി മുതല്‍ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുമെന്ന്  ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കുന്നു.