| Friday, 9th January 2015, 1:48 pm

സ്‌കൂള്‍ കലോത്സവം സമാന്തര ജൂറി എന്തിന്? സിവിക് ചന്ദ്രന്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് കോഴിക്കോട് തിരിതെളിയാനിരിക്കുകയാണ്. കലോത്സവം 55 വര്‍ഷം പിന്തുടുമ്പോള്‍ അതിന്റെ വിശ്വാസ്യത എത്രത്തോളം കാത്തുസൂക്ഷിക്കാനായി എന്ന ചോദ്യമുയരുന്നുണ്ട്. മറ്റെല്ലാ മേഖലയിലുമെന്ന പോലെ അഴിമതിക്കറകള്‍ കലോത്സവത്തിനു മേലും പതിച്ചു കഴിഞ്ഞു. ഇതിനെതിരെയുള്ള എളിയ ശ്രമം എന്ന രീതിയില്‍ ഒരു കൂട്ടായ്മ രൂപം കൊണ്ടിരിക്കുകയാണ് കോഴിക്കോട്. കലോത്സവ വിധി കര്‍ത്താക്കളെ ജാഗരൂകനാക്കാനും കലോത്സവ വേദയിലെ അഴിമതി തടയാനും ലക്ഷ്യമിട്ടു രൂപം കൊണ്ട ഓഡിയന്‍സ് ജൂറി. കലോത്സവ വേദികള്‍ക്കു മുന്നില്‍ ഔദ്യോഗിക ജൂറി നിലനില്‍ക്കെ ഒരു ഓഡിയന്‍സ് ജൂറിയുടെ ആവശ്യകതയെന്താണെന്ന് പ്രശസ്ത സാഹിത്യകാരന്‍ സിവിക് ചന്ദ്രന്‍ വിശദീകരിക്കുന്നു….



| ഒപ്പീനിയന്‍ | സിവിക് ചന്ദ്രന്‍ |


സംസ്ഥാന സ്‌കൂള്‍ യുവജന കലോത്സവം അമ്പത്തഞ്ചാം വര്‍ഷത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. കോഴിക്കോടാണ് ഇത്തവണ കലോത്സവം. അമ്പത്തഞ്ചുവര്‍ഷം പ്രായമുള്ള ഒരു കലോത്സവം, അതും ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം എന്നറിയപ്പെടുന്ന കലോത്സവം കോഴിക്കോട്ടെത്തുമ്പോള്‍, ഒരു കണക്കെടുപ്പിനു സമയമായെന്നപോലെ മറ്റു പലരും എന്നപോലെ കോഴിക്കോട്ടെ സുഹൃത്തുക്കളും കാണുന്നു. പ്രധാനമായി ഓരോ വര്‍ഷം കൂടുമ്പോഴും ഈ കലോത്സവം കൂടുതല്‍ കൂടുതലായി വിവാദങ്ങള്‍ക്ക് ഇരയാവുന്ന സാഹചര്യത്തില്‍.

സ്‌കൂള്‍ തലം മുതല്‍ ജില്ലാ തലം വരെ കഴിവു തെളിയിച്ച് സംസ്ഥാന തലത്തിലേക്ക് എത്തുന്നവരെക്കാള്‍ കൂടുതലാണ് ഇപ്പോള്‍ അപ്പീല്‍ വഴിയെത്തുന്ന മത്സരാര്‍ത്ഥികള്‍. പ്രധാനമായും കലോത്സവ കമ്മിറ്റിയുടെ അപ്പീലുകളെ കൂടാതെ ഹൈക്കോടതിയുടെ കൂടെ അനുമതിയോടെ എത്തുന്നവര്‍.

രണ്ടാമത്തേത് ജില്ലാ കലോത്സവത്തില്‍ തന്നെ രണ്ടു ലക്ഷം രൂപയാണ് സമ്മാനം കിട്ടുന്നതിനായി കൈക്കൂലി കൊണ്ടുക്കേണ്ടി വരുന്നതെന്ന ആക്ഷേപങ്ങള്‍ ഇതിനിടെ തന്നെ മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞു. സംസ്ഥാന തലത്തിലാണെങ്കില്‍ ലക്ഷങ്ങളുടെ കൈക്കൂലിയാണ് കൊടുക്കേണ്ടി വരുന്നത്. ജഡ്ജിമെന്റിലോ ജൂറിയിലോ യാതൊരു വിശ്വാസവും കൊടുക്കാതെ അപ്പീലിനെ ആശ്രയിക്കുന്ന ധാരാളം പേര്‍ വരുന്നു. കലോത്സവം ഇങ്ങനെ ഇതേപോലെ തുടരേണ്ടതുണ്ടോ എന്ന ചോദ്യം പരിശോധനയാണ് ഇവിടെ ആവശ്യമെന്നു കരുതുന്നു.

ഈ അവസരത്തിലാണ് 55 വര്‍ഷത്തെ കലോത്സവ ചരിത്രത്തിലാദ്യമായി രക്ഷകര്‍ത്താക്കളില്‍ നിന്ന് കാണികളുടെ പക്ഷത്തുനിന്ന് ഒരു ഇടപെടല്‍ ഇത്തവണയുണ്ടാവുന്നത്. പ്രധാനമായും നമ്മള്‍ അടിസ്ഥാനപരമായി ഉന്നയിക്കുന്ന പ്രശ്‌നം ഈ കലോത്സവം പുനപരിശോധിക്കപ്പെടണമെന്നാണ്.

ഈ കലോത്സവത്തിന്റെ നേട്ടങ്ങളായി പറയുന്ന എപ്പോഴും ഉദ്ധരിക്കുന്ന യേശുദാസ്, ജയചന്ദ്രന്‍, കാവ്യാമാധവന്‍, ദിലീപ് ഇങ്ങനെയുള്ള ഒരു പത്തുപതിനഞ്ചുപേരൊഴിച്ചാല്‍ പതിനായിരക്കണക്കിനാളുകളാണ് ഈ 55 വര്‍ഷത്തിനുള്ളില്‍ വിജയികളായി വന്നത്. ഇവരെല്ലാം എവിടെപ്പോയി എന്നതിനു ഒരു ഉത്തരവുമില്ല.

ഉദാഹരണമായി ഈ 55 വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് നൂറു നൂറ്റമ്പത് കവികള്‍ നമുക്കുണ്ടായിട്ടുണ്ട്. നൂറു നൂറ്റമ്പതു കഥാകാരന്മാര്‍ നമുക്കുണ്ടായിട്ടുണ്ട്. ഈ നൂറുനൂറ്റമ്പതു കഥാകാരന്മാരില്‍ ആരെങ്കിലും പിന്നീട് കഥയെഴുതിയോ, ഈ നൂറു നൂറ്റമ്പതു കവികളില്‍ ആരെങ്കിലും പിന്നീട് കവിതയെഴുതിയോ? എത്രയോ അഭിനേതാക്കള്‍ വരുന്നു, എത്രയോ നര്‍ത്തകികള്‍ വരുന്നു.  എത്രയോ ഗായകര്‍ വരുന്നു. ഇവരുടെയെല്ലാം ഭാവിയെന്താണ്? ഇവര്‍ എവിടെപ്പോയാണ് ഒളിക്കുന്നത്? ഏതു നരകത്തിലേക്കാണ് ജീവിതം ഇവരെ കൊണ്ടുപോകുന്നത്?

ഇവരെ പിന്തുടരാനുള്ള യാതൊരു ശ്രമവും കലോത്സവ സമിതി നടത്തുന്നില്ല. സമൂഹവും നടത്തുന്നില്ല. ഗ്രേസ് മാര്‍ക്കും അന്നന്ന പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളും മാത്രമാണ് യഥാര്‍ത്ഥത്തില്‍ അവശേഷിപ്പിക്കുന്നത്.

അതുകൊണ്ട് ഈ കലോത്സവത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കേണ്ടതുണ്ട്. കലോത്സവത്തിന്റെ ജൂറി അതിന്റെ നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. ഈ കലോത്സവം യഥാര്‍ത്ഥത്തില്‍ ധാരാളം  ഫോളോ അപ്പ് പരിപാടികളുമായി മുന്നോട്ടു പോകേണ്ടതുണ്ട്. എന്നാലേ നമുക്ക് നമ്മള്‍ മുടക്കുന്ന ധനവും, ഊര്‍ജ്ജവും, അഭിമാനവും, സര്‍ഗാത്മകതയും അനുസരിച്ചുള്ള ഫലം ഉണ്ടാവൂ.

ഈ അവസരത്തിലാണ് ഈ കലോത്സവം എന്തുകൊണ്ടു വികേന്ദ്രീകരിച്ചു കൂട എന്ന ചോദ്യമുയരുന്നത്. പല യൂണിവേഴ്‌സിറ്റി കലോത്സവങ്ങളും നൃത്തോത്സവമായും അഭിനയോത്സവമായും അക്ഷരോത്സവമായും വികേന്ദ്രീകരിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടു നമ്മുടെ കലോത്സവം ഒരുമിച്ച് ഒരൊറ്റ സ്ഥലത്ത് ഏതാനും ദിവസങ്ങള്‍ ഒരു കലാമാമാങ്കമായി നടത്തേണ്ടതുണ്ടോ? ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയാണോ നമ്മള്‍ മത്സരം നടത്തുന്നത്?  അപ്പോള്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകാന്‍ വേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതാത് സ്ഥലങ്ങളില്‍ നടത്തുക.

ഉദാഹരണത്തിനു നൃത്തോത്സവം കലാമണ്ഡലത്തിന്റെ സഹായത്തോടെ ചെറുതുരുത്തിയില്‍ നടത്താവുന്നതാണ്. അപ്പോള്‍ അഭിനയം സ്‌കൂള്‍ ഓഫ് ഡ്രാമയുടെ സഹായത്തോടെ തൃശൂരില്‍ നടത്താവുന്നതാണ്. ഇങ്ങനെ പലരീതിയില്‍ വികേന്ദ്രീകരിച്ചു കൊണ്ട് ഈ ഉത്സവം ഫലപ്രദമാക്കി കൂട എന്നതാണ്.

അടുത്തപേജില്‍ തുടരുന്നു


ഇത്തവണ, യുവജനോത്സവത്തില്‍ പ്രധാനപ്പെട്ട ഇനങ്ങള്‍ വിലയിരുത്താന്‍ രണ്ടു ജൂറിയുണ്ടാവും. ഒന്ന് ഔദ്യോഗിക ജൂറിയും ഓഡിയന്‍സിന്റെ ജൂറി സമാന്തരമായി ഒന്നോ രണ്ടോ ഫലപ്രഖ്യാപനം നടത്താനല്ല, ഈ ജൂറിയുടെ സാന്നിധ്യം കൊണ്ട് ഔദ്യോഗിക ജൂറി കൂടുതല്‍ വിജിലന്റായി ഫലപ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


അതുപോലെ തന്നെ കഥയോ ഉപന്യാസമോ, കവിതയിലോ സമ്മാനം നേടുന്ന ആള്‍ക്കാരെ ഒരുമിച്ചിരുത്തി അവരുടെ കഥകളെയും കവിതകളെയും കറക്ട് ചെയ്തു അതുപുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള ഫോളോ അപ്പ് ചെയ്യേണ്ടതാണ്. നടന്മാരായെത്തുന്ന ആയിരക്കണക്കിനു കുട്ടികള്‍ അവരുടെ ജില്ലാ തലത്തിലെ സംസ്ഥാന തലത്തില്‍ അവരുടെ നാടകത്തിലുണ്ടായിരുന്ന അതേ ജൂറികളെ വെച്ച് അവരുടെ അഭിനയത്തിലെ കുഴപ്പമെന്തായിരുന്നു, നാടകത്തിന്റെ ദൗര്‍ബല്യങ്ങള്‍ എന്തായിരുന്നു എന്നു ചൂണ്ടിക്കാണിക്കണം.

അടുത്ത വര്‍ഷത്തെ കലോത്സവത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്ന രീതിയിലുള്ള ഫോളോഅപ്പകള്‍ ആലോചിക്കണം. അടിസ്ഥാനപരമായി കലോത്സവത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനായി ആദ്യം ചെയ്യേണ്ടത് കലോത്സവം വികേന്ദ്രീകരിക്കുകയെന്നതാണെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇത്തവണ, ഈ കലോത്സവത്തിന്റെ വിശ്വാസ്യത നേടുന്നതിനായി പോസിറ്റീവായി രണ്ടു കാര്യങ്ങളാണ് വരുന്നത്. ഒന്ന് ഓഡിയന്‍സ് ജൂറിയാണ്. രണ്ട് അറിയപ്പെടുന്ന അമ്പതു കലാകാരന്മാരുടെ ഒരു ജൂറിക്ക് ഈ പ്രേക്ഷക ഇടപെടലിന് നേതൃത്വം കൊടുക്കുന്ന ഒരു ഇന്‍ഷ്യേറ്റീവിനു കൂടി രൂപം കൊടുത്തിട്ടുണ്ട്.

മാമുക്കോയ, പ്രകാശ് ബാരെ, ജോയ് മാത്യു, അനൂപ് ചന്ദ്രന്‍, കല്പറ്റ നാരായണന്‍, ഡോ. ഖദീക മുംതാസ്, ദീദി ദാമോധരന്‍, ഡോ. കെ ഗോപിനാഥന്‍, പ്രിയനന്ദന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.

അതായത്, ഇത്തവണ, യുവജനോത്സവത്തില്‍ പ്രധാനപ്പെട്ട ഇനങ്ങള്‍ വിലയിരുത്താന്‍ രണ്ടു ജൂറിയുണ്ടാവും. ഒന്ന് ഔദ്യോഗിക ജൂറിയും ഓഡിയന്‍സിന്റെ ജൂറി സമാന്തരമായി ഒന്നോ രണ്ടോ ഫലപ്രഖ്യാപനം നടത്താനല്ല, ഈ ജൂറിയുടെ സാന്നിധ്യം കൊണ്ട് ഔദ്യോഗിക ജൂറി കൂടുതല്‍ വിജിലന്റായി ഫലപ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


അതേപോലെ തന്നെ തുടര്‍ച്ചയായി 28 വര്‍ഷവും മറ്റും ചിലര്‍ യാതൊരു ഉളുപ്പം കൂടാതെ ജഡ്ജിമാരായിരുന്നിട്ടുണ്ട്. ഉദാഹരണമായി മലപ്പുറം കലോത്സവത്തിന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ തൃശൂരില്‍ നിന്നു വന്ന പ്രഫസര്‍ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ “ഞാന്‍ തുടര്‍ച്ചയായിട്ട് 28 വര്‍ഷം ജൂറിയായിരുന്നു” എന്നു പറയുകയുണ്ടായി.


തുടര്‍ച്ചയായി 28 മണിക്കൂറോളം ഇരിക്കേണ്ട ഗതികേട് ചിലപ്പോള്‍ ജൂറി മാര്‍ക്കു വരാറുണ്ട്. അതിനര്‍ത്ഥം ജഡ്ജിമാര്‍ തന്നെ അലസരമാവുകയും ഉറക്കം തൂങ്ങുകയും ചെയ്യും എന്നുള്ളതാണ്.  ഇതിനിടെ നടന്ന ഒരു ഉപജില്ലാ കലോത്സവത്തില്‍ ഒരു ജൂറി ഉറക്കം തൂങ്ങുന്ന ചിത്രം മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞതാണ്.

അതേപോലെ തന്നെ തുടര്‍ച്ചയായി 28 വര്‍ഷവും മറ്റും ചിലര്‍ യാതൊരു ഉളുപ്പം കൂടാതെ ജഡ്ജിമാരായിരുന്നിട്ടുണ്ട്. ഉദാഹരണമായി മലപ്പുറം കലോത്സവത്തിന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ തൃശൂരില്‍ നിന്നു വന്ന പ്രഫസര്‍ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ “ഞാന്‍ തുടര്‍ച്ചയായിട്ട് 28 വര്‍ഷം ജൂറിയായിരുന്നു” എന്നു പറയുകയുണ്ടായി. ഇതേപോലുള്ള അനേകം സംഭവങ്ങള്‍ ജൂറിയുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്. മാത്രമല്ല, മാധ്യമങ്ങള്‍ക്ക് സമ്മാനം നല്‍കുന്ന കമ്മിറ്റി തന്നെ അതു നിലവില്‍ വന്നതുമുതല്‍ ഒരേ കമ്മിറ്റിയാണ്. സ്വാഭാവികമായും ഈ ജൂറിമാരെ വിജിലന്റാക്കാന്‍ ഈ ഓഡിയന്‍സ് ജൂറിക്കു കഴിയുമെന്നു പ്രതീക്ഷിക്കുന്നു.

അതേപോലെ തന്നെയാണ് ഓഡിയന്‍സിനു ഇടയില്‍ നിന്നുള്ള ബാലറ്റ് പോളിങ്. പ്രധാനപ്പെട്ട എല്ലാ വേദികളിലും ഈ ഓഡിയന്‍സിന്റെ അഭിപ്രായം രൂപീകരിക്കുകയും ഈ പ്രത്യേക ഇനത്തിന്റെ മേന്മയെന്താണ്, പ്രശ്‌നങ്ങളെന്താണ്, ആരാണ് ഏറ്റവും നന്നായി പെര്‍ഫോം ചെയ്തത് എന്നു കണ്ടെത്താന്‍ ഓഡിയന്‍സ് ജൂറിക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നു.

ഇതേപോലെ തന്നെയാണ് ഈ വളരെ സെന്‍സേഷണലായ റിപ്പോര്‍ട്ടിങ്ങിനു പകരമായി വസ്തുനിഷ്ഠമായും ഉള്ളുകള്ളികള്‍ പുറത്തുകൊണ്ടുവരുന്ന രീതിയിലുമുള്ള ഡെയ്‌ലി ബുള്ളറ്റിനുകള്‍ ഈ കൂട്ടായ്മയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്നുണ്ട്.

ലക്ഷക്കണക്കിനു ആളുകളാണ് ഈ ഒരാഴ്ച കോഴിക്കോടുണ്ടാവുക. കോഴിക്കോടുപോലെ ചരിത്രപരമായി പ്രാധാന്യമുള്ള, സാംസ്‌കാരി പ്രാധാന്യമുള്ള ഈ നഗരത്തില്‍ വരുന്നവര്‍ തൃശൂര്‍ പൂരത്തിനു വരുന്നതുപോലെ അവിടവിടെ നടന്ന് ചില പരിപാടികള്‍ കണ്ടു തിരിച്ചുപോയാല്‍ പോര. ഈ നഗരമെന്ത് എന്നും ഈ നഗരത്തിന്റെ ചരിത്രപ്രാധാന്യം അറിയേണ്ടതുണ്ട്.

കുഞ്ഞാലിമരക്കാരിലൂടെയും സാമൂഹിരിയിലൂടെയും എം.ജി.എസ് നാരായണനിലൂടെയും ബഷീറിലൂടെയും എം.ടിയിലൂടെയും കെ.കേളപ്പനിലൂടെയും മറ്റും ഈ വരുന്നയാള്‍ക്കാരെ കടത്തിക്കൊണ്ടു പോകുന്ന രീതിയില്‍ ഒരു “ഹിസ്റ്ററി വോക്ക്” കൂടി ഈ മേളയുടെ ഭാഗമാക്കാന്‍ ആലോചിക്കുന്നുണ്ട്. കലോത്സവ ചരിത്രത്തില്‍ നിര്‍ണായകമായും ഈ ഇടപെടല്‍ എന്നാണു പ്രതീക്ഷിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more