കണ്ണൂര്‍: കണ്ണൂരില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് പ്രാഥമിക സൂചനയെന്ന് പൊലീസ്. പത്തില്‍ കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രതികളെന്ന് സംശയിക്കുന്ന പത്തില്‍ കൂടുതല്‍ ആള്‍ക്കാരുണ്ട്, ഇവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യണമെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. രാഷ്ട്രീയ കൊലപാതകമാണെന്ന് തന്നെയാണ് തോന്നുന്നത്. കേസ് നടന്നുകൊണ്ടിരിക്കുകയായതുകൊണ്ട് അന്തിമമായ ഒരു തീരുമാനത്തിലേക്ക് എത്തിയിട്ടില്ല.
ഒരാളെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. പതിനൊന്ന് പേരെയാണ് നിലവില്‍ പ്രതികളെന്ന് സംശയിക്കുന്നത്. അതില്‍ കൂടുതല്‍ പേരുണ്ടാകാനും സാധ്യതയുണ്ട്. ഗൂഢാലോചന ഉണ്ടോ എന്ന കാര്യങ്ങളെ സംബന്ധിച്ച് അന്വേഷിച്ച് വരികയാണ്,’ ആര്‍ ഇളങ്കോ പറഞ്ഞു.
കേസിന്റ അന്വേഷണത്തിന് സ്‌പെഷ്യല്‍ ടീം ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ വെട്ടേറ്റാണ് മന്‍സൂര്‍ കൊല്ലപ്പെടുന്നത്. സഹോദരന്‍ മുഹ്‌സിന്‍ ഗുരുതര പരുക്കുകളുമായി കോഴിക്കോട് ചികിത്സയിലാണ്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ കൂടിയായ മുഹ്‌സിന്‍ പറഞ്ഞിരുന്നു. കണ്ടാല്‍ അറിയുന്നവരാണ് ഇവരെന്നും മുഹ്‌സിന്‍ പറഞ്ഞു. മുഹ്‌സിനെയാണ് ആക്രമികള്‍ ലക്ഷ്യം വെച്ചിരുന്നതെന്നും, തന്നെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ വന്നതായിരുന്നു സഹോദരന് മന്‍സൂര്‍ എന്നും മുഹ്‌സിന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: City Police Commissioner about Kannur muslim league worker’s murder