കൊച്ചി: എ.പി. അബൂബക്കര്‍ മുസ്‌ലിയാരെക്കുറിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം നടത്തിയ പരാമര്‍ശം വിവാദത്തില്‍.
കളമശേരി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ കെ.എന്‍. ഗോപിനാഥ് നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്. മാധ്യമം ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജനങ്ങള്‍ക്കിടയില്‍ കാന്തപുരം വിഭാഗത്തിന് വലിയ സ്വാധീനമില്ലെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിലര്‍ സീറ്റിന് കാന്തപുരത്തിന്റെ പിന്നാലെ നടന്നെന്നും അവരൊന്നും ഈ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നുമായിരുന്നു ഗോപിനാഥിന്റെ പരാമര്‍ശം.
എറണാകുളം ജില്ലാ ലോക്കല്‍ കമ്മിറ്റി സമ്മേളനത്തിലായിരുന്നു ഗോപിനാഥ് ഇക്കാര്യം പറഞ്ഞ്. ഇതിന് പിന്നാലെ ഗോപിനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരികയായിരുന്നു.
മുന്‍ എം.എല്‍.എ, എം.എം. യൂസഫും ആലങ്ങാട് ഏരിയ സെക്രട്ടറി എം.കെ. ബാബുവും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനായി കാന്തപുരം വിഭാഗത്തെ കാണാന്‍ പോയെന്ന
ആരോപണം ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ലോക്കല്‍ കമ്മിറ്റി സമ്മേളനത്തിലും ഈ വിഷയത്തെക്കുറിച്ച് ഒരു പ്രതിനിധി സൂചിപ്പിച്ചു. ഇതിന് മറുപടി നല്‍കുമ്പോഴാണ് അബൂബക്കര്‍ മുസ്‌ലിയാരെക്കുറിച്ച് ഗോപിനാഥ് പരാമര്‍ശം നടത്തിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: CITU leader’s remarks against Kanthapuram in controversy