അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചു; സി.ഐ.ടി.യു നേതാവിനെതിരെ കേസെടുത്തു
Kerala News
അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചു; സി.ഐ.ടി.യു നേതാവിനെതിരെ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th March 2020, 8:37 pm

പട്ടാമ്പി: അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചതിന് സി.ഐ.ടി.യു നേതാവിനെതിരെ കേസെടുത്തു. പട്ടാമ്പി സി.ഐ.ടി.യു യൂണിയന്‍ ഡിവിഷന്‍ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെയാണ് കേസെടുത്തത്.

പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചതിന് പിന്നാലെ പട്ടാമ്പിയിലെ തൊഴിലാളികളും പ്രതിഷേധിച്ചിരുന്നു. ഞായറാഴ്ച രാവിലെ 11ഓടെ പള്ളിപ്പുറം റോഡില്‍ നാനൂറോളം തൊഴിലാളികള്‍ പ്രതിഷേധവുമായി ഒത്തുകൂടുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍, സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, തഹസില്‍ദാര്‍ കെ.ആര്‍ പ്രസന്നകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചിരുന്നു.

അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി നിലമ്പൂരില്‍ നിന്ന് ദല്‍ഹിയിലേക്ക് ട്രെയിന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന് വ്യാജസന്ദേശമയച്ചതിന് മലപ്പുറം എടവണ്ണയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ