പാരിസ്: ദീര്‍ഘദൂരം യാത്ര ചെയ്യുമ്പോള്‍ മിക്ക യാത്രക്കാരും അനുഭവിക്കുന്ന മനം പിരട്ടലും ഛര്‍ദ്ദിയും ഇല്ലാതാക്കാന്‍ പുതിയ സിട്രോഇന്‍ കണ്ണടയുമായി ബോര്‍ഡിങ്ങ് റിങ്ങ് എന്ന ഫ്രഞ്ച് കമ്പനി രംഗത്ത്. പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്നതാണ് ഈ കണ്ണട.
കപ്പല്‍ യാത്രികര്‍ക്കായി ഉണ്ടാക്കിയ കണ്ണടയുടെ സാങ്കേതിക വിദ്യ സിട്രോഇന്‍ മറ്റു വാഹന ഉപഭോക്താക്കള്‍ക്കും അനുസൃതമായി വികസിപ്പിക്കുകയായിരുന്നു. പാറ്റന്റ് ഉള്ള ഈ സാങ്കേതിക വിദ്യക്ക് 95 ശതമാനത്തോളം കാര്യക്ഷമത ഉണ്ടെന്ന് ടെസ്റ്റുകള്‍ തെളിയിച്ചതായി ട്രൈവ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ജാവയ്ക്ക് പിന്നാലെ യെസ്ഡിയും ബി.എസ്.എയും എത്തും
ഇന്ദ്രിയങ്ങള്‍ തമ്മില്‍ ധാരണക്കുറവ് ഉണ്ടാവുമ്പോഴാണ് മോഷന്‍ സിക്നസ് അനുഭവപ്പെടുക. കണ്ണും ചെവിയും തമ്മിലുള്ള വിരുദ്ധതായണ് ഇതിനു പ്രധാനകാരണം. കാറിലിരിക്കുമ്പോള്‍ കണ്ണുകള്‍ കാറിനുള്ളില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കില്‍ ചെവി തലച്ചോറിന് സൂചന നല്‍കുക കാര്‍ ചലിക്കുന്നു എന്നാവും. അതേസമയം കണ്ണുകള്‍ തലച്ചോറിനെ അറിയിക്കുന്നത് എല്ലാം നിശ്ചലാവസ്ഥയിലാണന്നുമാവും. ഇങ്ങനെ തലച്ചോറില്‍ എത്തുന്ന സൂചനകള്‍ പരസ്പരവിരുദ്ധമാവുമ്പോഴാണ് മോഷന്‍ സിക്‌നസ് ഉണ്ടാവുക.
ഈ ധാരണക്കുറവിനെ പരിഹരിക്കാനായി കണ്ണടയുടെ വളയത്തിനകത്ത് നീലനിറത്തിലുള്ള ദ്രവം നിറച്ചിട്ടുണ്ടാകും. മോഷന്‍ സിക്‌നസ് അനുഭവപ്പെട്ട് തുടങ്ങിയാലുടന്‍ സിട്രോഈന്‍ ഗ്ലാസുകള്‍ ധരിക്കുക. കണ്ണുകള്‍ ചലനരഹിതമായ ഏതെങ്കിലും വസ്തുവില്‍ കേന്ദ്രീകരിച്ച് 10-12 മിനുട്ട് വരെ ഇരുന്നു കഴിഞ്ഞാല്‍ ഇന്നര്‍ ഇയര്‍ ധരിച്ചു വച്ചിരിക്കുന്ന ശരീരത്തിന്റെ ചലനവുമായി മനസ്സ് പൊരുത്തപ്പെടുകയും ഛര്‍ദ്ദിക്കാനുള്ള തോന്നല്‍ ഇല്ലാതാവുകയും ചെയ്യുമെന്ന് സീട്രോഈന്‍ അവകാശപ്പെടുന്നു.
കേരളത്തെ ത്രസിപ്പിക്കാനൊരുങ്ങി ജാവ; സംസ്ഥാനത്ത് ഏഴ് ഡീലര്‍മാര്‍
ഇന്നര്‍ ഇയര്‍ പൂര്‍ണ്ണ വളര്‍ച്ച എത്തിയ പത്തു വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കു മാത്രമേ ഇത് ഉപയോഗിക്കാന്‍ കഴിയൂ. 99യുറോ (8,000രൂപ) ആയിരിക്കും കണ്ണടയുടെ വില. എന്നാല്‍ ലെന്‍സുകള്‍ ഇല്ലാത്തതിനാല്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരു കണ്ണട ഉപയോഗിക്കാം.