‘കര്‍ഷകരുടെ വികാരം മുന്‍നിര്‍ത്തി കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പ്രശ്നവും ഉള്‍ക്കൊണ്ട് പൗരത്വ നിയമവും പിന്‍വലിക്കുന്ന കാര്യം പരിഗണിക്കണമെന്ന് യോഗത്തില്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു’ എന്നായിരുന്നു യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ സാങ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്‍.ഡി.എ മുന്നണിയില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിലും ഉന്നയിച്ച കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നുംമ വടക്കുകിഴക്കന്‍ ജനതയ്ക്കും വേണ്ടിയാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും അവര്‍ പറഞ്ഞു.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള ബില്‍ ശീതകാലസമ്മേളനത്തിന്റെ ആദ്യ ദിവസം ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനുമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ സഭയില്‍ ബില്‍ അവതരിപ്പിക്കും. ബി.ജെ.പിയും, കോണ്‍ഗ്രസും തങ്ങളുടെ എംപിമാര്‍ക്ക് ഈ ദിവസം ഹാജരാകാന്‍ വിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ നവംബര്‍ 19 നാണ് നരേന്ദ്ര മോദി മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുകയാണ് എന്ന് പ്രഖ്യാപിച്ചത്.