പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം; ആശങ്കയറിയിച്ച് മിസോറാം മുഖ്യമന്ത്രി: അമിതാഷായുമായി കൂടികാഴ്ച്ച നടത്തി
national news
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം; ആശങ്കയറിയിച്ച് മിസോറാം മുഖ്യമന്ത്രി: അമിതാഷായുമായി കൂടികാഴ്ച്ച നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th October 2019, 8:07 pm

ന്യൂദല്‍ഹി: 1995 ലെ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മിസോറാമിലെ ജനങ്ങളുടെ പ്രതിഷേധം കേന്ദ്രത്തോട് അറിയിച്ച് മുഖ്യമന്ത്രി സോറംതംഗ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിതാഷായുമായുള്ള കൂടികാഴ്ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അവതരിപ്പിച്ചത്.
പൗരത്വ നിയമ ഭേദഗതി ബില്‍ 2019 മിസോറാമിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ ഒഴിക്ക് കൂട്ടുമെന്നായിരുന്നു സോറംതംഗയുടെ പ്രതികരണം.

നേരത്തെ പൗരത്വ ഭേദഗതി ബില്‍ 2019 പാസാക്കരുതെന്ന ആവശ്യവുമായി മിസോറാമിലെ ജനങ്ങളും വിദ്യാര്‍ത്ഥി സംഘടനകളും രാജ്ഭവനിലെത്തി അമിതാഷായ്ക്ക് മെമ്മോറാണ്ടം നല്‍കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബില്‍ പാര്‍ലമെന്റില്‍ പാസാക്കുകയാണെങ്കില്‍ മിസോറാം അടക്കമുള്ള മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ അതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് മിസോറം എന്‍.ജി.ഒ ഏകോപന സമിതിയും മെമ്മോറാണ്ടം അറിയിച്ചിരുന്നു.

പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു കമ്മിറ്റി ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അമിത് ഷായുമായി കൂടികാഴ്ച്ച നടത്തുകയായിരുന്നു.

ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ മുസ്ലിം വിഭാഗക്കാര്‍ ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥചെയ്യുന്നതാണ് ബില്‍.

ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജയിന്‍, ക്രിസ്ത്യന്‍ എന്നീ ആറ് ന്യൂനപക്ഷ വിഭാഗക്കാരില്‍ ഇന്ത്യയില്‍ നിശ്ചിതകാലം താമസിക്കുന്നവര്‍ക്ക പൗരത്വം നല്‍കുന്നതിനാണ് ബില്‍ വ്യവസ്ഥചെയ്യുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ