ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെ ദല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ വെടിയേറ്റ പരിക്കുകളുമായി ആശുപത്രിയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്.
ദല്‍ഹിയിലെ സഫ്ദര്‍ജങ്ങ് ആശുപത്രിയില്‍ വെടിയേറ്റവര്‍ ചികിത്സയിലാണെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചികിത്സയിലുള്ളവര്‍ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സഫ്ദര്‍ജങ്ങ് ആശുപത്രി സൂപ്രണ്ടിനെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ടുള്ളത്.
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സര്‍വകലാശാലകളിലും വിവിധ രാഷ്ട്രീയ മുന്നണികളുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം കത്തിപ്പടരുകയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നിയമത്തിനെതിരെ ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ തുടങ്ങിയ പ്രതിഷേധത്തിന് കൂടുതല്‍ സര്‍വകലാശാലകള്‍ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
ഐ.ഐ.ടിയും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തെരുവിലേക്കിറങ്ങി.