ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് മറുപടി നല്‍കി കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു.
രാഹുലിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ചുകൊണ്ടാണ് റിജ്ജുവിന്റെ ട്വീറ്റ്.
‘ഞങ്ങളുടെ സംരക്ഷിത പ്രദേശങ്ങളില്‍” അഭയാര്‍ഥികളെ പാര്‍പ്പിക്കുന്നതിനുള്ള നിയമങ്ങള്‍ കോണ്‍ഗ്രസ് ലംഘിച്ചുവെന്നും പൗരത്വ ബില്ലിലൂടെ പ്രതിപക്ഷ പാര്‍ട്ടിയുടെ മണ്ടത്തരം തിരുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
” ഇല്ല, രാഹുല്‍ ഗാന്ധി-ജി, നിങ്ങളുടെ കോണ്‍ഗ്രസ് പാര്‍ട്ടി നിയമങ്ങള്‍ ലംഘിച്ച് എല്ലാ അഭയാര്‍ഥികളെയും ഞങ്ങളുടെ സംരക്ഷിത പ്രദേശങ്ങളില്‍ പാര്‍പ്പിച്ചു! കോണ്‍ഗ്രസിന്റെ നയം കാരണം അനധികൃത കുടിയേറ്റക്കാര്‍ എല്ലാവരും വടക്കുകിഴക്കന്‍ പ്രദേശത്തേക്ക് പ്രവേശിച്ചു. നിങ്ങളുടെ മണ്ടത്തരങ്ങള്‍ ഞങ്ങള്‍ ശരിയാക്കി. ഇപ്പോള്‍, അഭയാര്‍ഥികള്‍ക്ക് ഞങ്ങളുടെ സംരക്ഷിത ഭൂമിയില്‍ പ്രാദേശിക പൗരന്മാരാകാന്‍ കഴിയില്ല! ” റിജ്ജു പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി ബില്‍ വടക്കുകിഴക്കന്‍ മേഖലയെ വംശീയമായി തുടച്ചുനീക്കാനുള്ള മോദി-ഷാ സര്‍ക്കാരിന്റെ ശ്രമമാണെന്നും വടക്കു കിഴക്കന്‍ മേഖലയുടെ ജീവിതത്തിനും ഇന്ത്യയെന്ന ആശയത്തിനും നേരെയുള്ള ആക്രമണമാണിതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബില്‍ രാജ്യസഭയില്‍ ചര്‍ച്ചയ്ക്കെടുക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് രാഹുല്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. വടക്കു കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കൊപ്പം ഐക്യപ്പെടുന്നുവെന്നും താന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.