| Thursday, 19th December 2019, 1:42 pm

'വിദ്യാഭ്യാസമുള്ളതു കൊണ്ടാണ് അവര്‍ പ്രതികരിക്കുന്നത്'; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പ്രിയങ്ക ചോപ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ:പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കു നേരെ നടക്കുന്ന പൊലീസ് നടപടികളില്‍ പ്രതികരിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര.

വിദ്യാഭ്യാസം ഉള്ളവരാണ് ശബ്ദമുയര്‍ത്തുക. സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവര്‍ക്കു നേരെ അക്രമണംനടത്തുന്നത് ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് എതിരാണെന്നും ഇതിനെതിരെ ഓരോരുത്തരുടെയും ശബ്ദം ഉയരണമെന്നുമാണ് പ്രിയങ്ക ചോപ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്.

പ്രിയങ്കയുടെ ട്വീറ്റ് ഇങ്ങനെ

വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണ്. വിദ്യാഭ്യാസമാണ് അവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ശബ്ദമുയര്‍ത്താന്‍ പ്രാപ്തമാക്കിയാണ് നമ്മളവരെ വളര്‍ത്തിയത്.
വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ജനാധിപത്യ വ്യവസ്ഥയില്‍ സമാധാന പരമായി സമരം നടത്തുന്നവരുടെ നേരെ ആക്രമണം നടത്തുന്നത് തെറ്റാണ്.

എല്ലാവരുടെയും ശബ്ദം ഉയരണം. ഓരോ ശബ്ദവും ഇന്ത്യയുടെ മാറ്റത്തിന് വേണ്ടി പ്രവ്രര്‍ത്തിക്കും. ശബ്ദമുയര്‍ത്തുക എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

യുനിസെഫ് അംബാസിഡറായി പ്രവര്‍ത്തിക്കുന്ന ആഗോള താരമായ പ്രിയങ്ക ചോപ്രയുടെ നിശബ്ദ്ത നേരത്തെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

പൗരക്വ ഭേദഗതി നിയമത്തിനെതിരെ  ഇതിനികം ഹൃതിക് റോഷന്‍, പരിനീതി ചോപ്ര, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ജാവേദ് അക്തര്‍, വിശാല്‍ ഭരത് രാജ്, അനുരാഗ് കശ്യപ് എന്നിങ്ങനെ നിരവധി ബോളിവുഡ് താരങ്ങളാണ് ഇതിനകം രംഗത്തു വന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more