പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക ബംഗാളില്‍; മമതയ്ക്ക് ബി.ജെ.പി അധ്യക്ഷന്റെ മറുപടി
Citizenship Amendment Act
പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക ബംഗാളില്‍; മമതയ്ക്ക് ബി.ജെ.പി അധ്യക്ഷന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2019, 11:56 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലായിരിക്കും പൗരത്വ നിയമം ആദ്യം നടപ്പിലാക്കുകയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കുകയില്ലെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നേരത്തെ അവര്‍ (മമത) ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനേയും നോട്ടുനിരോധനത്തേയും എതിര്‍ത്തിരുന്നു. എന്നിട്ടെന്തായി അതെല്ലാം നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോയോ? ഈ വിഷയത്തിലും അത് തന്നെയാണ് നടക്കാന്‍ പോകുന്നത്.’

വോട്ട് ബാങ്കിനെ ലക്ഷ്യം വെച്ചാണ് മമതാ പൗരത്വ നിയമത്തെ എതിര്‍ക്കുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ബംഗാളില്‍ പൗരത്വ ഭേദഗതി ബില്ലോ ദേശീയ പൗരത്വ രജിസ്റ്ററോ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മമതയുടെ പ്രസ്താവന.

ബംഗാളിലെ ജനങ്ങളെ തൊടാന്‍ ആരെയൂും അനുവദിക്കില്ലെന്നും താനിവിടെയുണ്ടെന്നും മമത പറഞ്ഞിരുന്നു. ‘ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചോ പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ചോ ആശങ്കപ്പെടേണ്ട കാര്യമില്ല. ഞങ്ങളിത് ബംഗാളില്‍ അനുവദിക്കില്ല.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്സഭയില്‍ ബില്ലിനെതിരെ തൃണമൂല്‍ അംഗങ്ങള്‍ നിലപാടെടുത്തിരുന്നു.

WATCH THIS VIDEO: