| Thursday, 30th March 2023, 8:36 pm

സൂപ്പര്‍ ആക്ഷനില്‍ പ്രിയങ്ക; ആകാംക്ഷ ഉയര്‍ത്തി സിറ്റഡല്‍ ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉടന്‍ പുറത്തിറങ്ങുന്ന ഹൈ-സ്റ്റേക്ക് സ്പൈ-ഡ്രാമയായ സിറ്റഡലിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്ത്. ആറ് എപിസോഡുകളുള്ള ആദ്യ സീസണിലെ ആദ്യ രണ്ട് എപിസോഡുകള്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ 28 ന് പ്രീമിയര്‍ ചെയ്യും. മെയ് 26 വരെ ആഴ്ചതോറും ഒരു എപ്പിസോഡ് വീതം പുറത്തിറങ്ങും.

പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സീരീസില്‍ സ്റ്റാന്‍ലി ടുച്ചിയും ലെസ്ലി മാന്‍വില്ലെയുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്വതന്ത്ര ആഗോള ചാര ഏജന്‍സിയായ സിറ്റഡലിന്റെ തകര്‍ച്ചയും, അവിടെ നിന്നും രക്ഷപെട്ട ഏജന്റുമാരായ മേസണ്‍ കെയ്നും നാദിയ സിനും അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്റിറ്റികള്‍ക്ക് കീഴില്‍ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതും വീണ്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു ദൗത്യത്തിനിറങ്ങുന്നതുമാണ് സീരീസിന്റെ പ്രമേയം.

റിച്ചാര്‍ഡ് മാഡന്‍ മേസണ്‍ കെയ്‌നായും, പ്രിയങ്ക ചോപ്ര ജോനാസ് നാദിയ സെന്‍ ആയും, സ്റ്റാന്‍ലി ടുച്ചി ബെര്‍ണാഡ് ഓര്‍ലിക്ക് ആയും, ലെസ്ലി മാന്‍വില്ലെ ഡാലിയ ആര്‍ച്ചറായും, ഓസി ഇഖിലെ കാര്‍ട്ടര്‍ സ്‌പെന്‍സായും, ആഷ്ലീ കമ്മിങ്‌സ് എബി കോണ്‍റോയായും, റോളണ്ട് മുള്ളര്‍ ആന്‍ഡേഴ്സ് സില്‍യും ഡേവിക് സില്‍യും ആയും, കയോലിന്‍ സ്പ്രിംഗാല്‍ ഹെന്‍ഡ്രിക്‌സ് കോണ്‍റോയായും, ഇതില്‍ അഭിനയിക്കുന്നു. ആമസോണ്‍ സ്റ്റുഡിയോയും റൂസോ ബ്രദേഴ്‌സിന്റെ എ.ജി.ബി.ഓയും ഒരുമിച്ചാണ് സിറ്റഡല്‍ നിര്‍മിക്കുന്നത്.

Content Highlight: citadel new trailer starring priyanka chopra

Latest Stories

We use cookies to give you the best possible experience. Learn more