നിരവധി സിനിമകളുടെ ക്യാമറ ചലിപ്പിച്ച വ്യക്തിയാണ് സന്തോഷ് തുണ്ടിയില്‍. 1998ല്‍ പുറത്തിറങ്ങിയ ഷാറൂഖ് ഖാന്‍ ചിത്രം കുച്ച് കുച്ച് ഹോത്താ ഹേ, 2006ലെ ഹൃത്വിക് റോഷന്‍ ചിത്രമായ കൃഷ് തുടങ്ങിയ ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മോഹന്‍ലാല്‍ ചിത്രമായ ദേവദൂതന്റെയും ക്യാമറ ചലിപ്പിച്ചത് സന്തോഷ് തുണ്ടിയിലാണ്. മോഹന്‍ലാലിനെ ക്യാമറയില്‍ കാണുമ്പോള്‍ എന്താണ് തോന്നിയിട്ടുള്ളത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അദ്ദേഹം. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്തോഷ് തുണ്ടിയില്‍.
‘ലാലേട്ടനെ ഞാന്‍ ക്യാമറയിലൂടെ കാണുമ്പോള്‍ തോന്നിയിട്ടുള്ളത് എന്താണെന്ന് ചോദിച്ചാല്‍, അതിനെ കുറിച്ച് മറ്റൊരു രീതിയില്‍ പറയാം. ഞാന്‍ ഫുട്‌ബോള്‍ നന്നായി ഫോളോ ചെയ്യുന്ന ആളാണ്. എല്ലാ കളിയും കാണുമ്പോള്‍ ഈ ബോള്‍ മെസിയാണ് എടുത്തിരുന്നതെങ്കില്‍ എങ്ങനെയാകും എടുക്കുക എന്ന ചിന്തയുണ്ടാകും. അത് അറിയാതെ ഉണ്ടാകുന്ന ചിന്തയാണ്. ആ ബോള്‍ ശരിയായില്ല, അയാള്‍ക്ക് പകരം മെസി ആയിരുന്നെങ്കില്‍ വേറെ രീതിയില്‍ ആയേനേയെന്ന് ചിന്തിക്കും.
അതുപോലെയാണ് മറ്റ് പല ആക്ടേഴ്‌സുമായി വര്‍ക്ക് ചെയ്യുമ്പോള്‍ ഇത് ലാല്‍ സാര്‍ ആയിരുന്നുവെങ്കില്‍ എന്ന് പലപ്പോഴും വിചാരിക്കാറുണ്ട്. ചില സീനുകള്‍ ഷൂട്ട് ചെയ്താല്‍ ഞാന്‍ അണ്‍സാറ്റിസ്‌ഫൈഡ് ആകാറുണ്ട്. അസിസ്റ്റന്‍സ് എന്നോട് അതിനെ പറ്റി ചോദിക്കുമ്പോള്‍ ഞാന്‍ ഇതില്‍ ഒട്ടും ഹാപ്പിയല്ലെന്ന് മറുപടി പറയും. ഞാന്‍ അവരോട് ഈ കാര്യം പറയാറുണ്ട്. പലപ്പോഴും ലാല്‍ സാറിന്റേത് ആക്ടിങ്ങാണോ അതോ റിയലാണോ എന്ന് വേര്‍തിരിച്ച് അറിയാന്‍ കഴിയില്ല.
അദ്ദേഹം ഇനിയേത് ഡയലോഗാണ് പറയാന്‍ പോകുന്നതെന്ന് നമുക്ക് അറിയുന്ന കാര്യമാകും, അതിന് തൊട്ടുമുമ്പ് നമ്മളോട് തമാശ പറഞ്ഞിരിക്കുകയാകും, എന്നാല്‍ ആക്ഷന്‍ പറഞ്ഞാല്‍ പെട്ടെന്ന് ആള്‍ ക്യാരക്ടറായി മാറും. പെര്‍ഫോമന്‍സ് കഴിഞ്ഞാല്‍ തിരിച്ച് പഴയ ആളാകും. അത് വല്ലാത്തൊരു എക്‌സ്പീരിയന്‍സ് തന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ ആക്ടിങ്ങില്‍ മെസിയാണ് മോഹന്‍ലാല്‍ എന്ന് വേണമെങ്കില്‍ പറയാം. മെസി കാര്യങ്ങളെ വളരെ സിമ്പിളായി നോക്കി കാണുന്ന ആളാണ്,’ സന്തോഷ് തുണ്ടിയില്‍ പറഞ്ഞു.
Content Highlight: Cinematographer Santhosh Thundiyil Says Mohanlal Is Messi In Acting