താന്‍ വളരെ എന്‌ജോയ് ചെയ്താണ് 2018 ഷൂട്ട് ചെയ്തതെന്നും ജൂഡ് ആന്തണി ജോസഫ് ഷൂട്ടിങ്ങുമായുള്ള ചില കാര്യങ്ങളില്‍ ടെന്‍ഷനില്‍ ആയിരുന്നെന്നും എന്ന ഛായാഗ്രാഹകന്‍ അഖില്‍ ജോര്‍ജ്. 2018 ഇതിനോടകം തിരക്കഥയാലും സാങ്കേതിക മികവുകളാലും ഫ്രെമുകളുടെ മികവുകള്‍കൊണ്ടും ജനശ്രദ്ധ നേടിക്കഴിഞ്ഞു.
ബിഹൈന്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ വിശേഷങ്ങള്‍ പങ്കുവച്ചത്.
പ്രളയ സമയത്ത് വെള്ളത്തിലിറങ്ങാന്‍ പേടിച്ചിരുന്നെങ്കിലും പിന്നീട് ഇപ്പോള്‍ ഷൂട്ടിങ്ങിനായി ഇറങ്ങിയപ്പോള്‍ പേടി തോന്നിയിരുന്നില്ലയെന്നും, വളരെ സന്തോഷം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘പ്രളയമുണ്ടായ സമയത്ത് വളരെ പേടിയോടെയാണ് വെള്ളത്തിലിറങ്ങിയത്. പിന്നെയിപ്പോള്‍ ഷൂട്ടിങ്ങിന് വേണ്ടിയിട്ടാണല്ലോ എന്നോര്‍ക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്.
സത്യം പറഞ്ഞാല്‍ ഞാന്‍ ഒക്കെ വളരെ എന്‍ജോയ്‌മെന്റില്‍ ആയിരുന്നു. ജൂഡേട്ടനൊക്കെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നല്ല ടെന്‍ഷനില്‍ ആയിരുന്നപ്പോഴും ഞാനും എന്റെ അസ്സിസ്റ്റന്‍സും വെള്ളത്തിലൂടെ നീന്തിക്കളിക്കുകയായിരുന്നു.
രാത്രി ഷൂട്ട് ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ലായിരുന്നു. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
ക്യാമറ വെള്ളത്തിലായിരുന്നു വെച്ചിരുന്നത്. ഷൂട്ട് ചെയ്ത രീതി വളരെ കോമഡി ആയിരുന്നു. ബിരിയാണി ചെമ്പില്‍ ക്യാമറ ഇറക്കി വച്ചിട്ട് അത് തള്ളിക്കൊണ്ടാണ് പോയത്. കാരണം വെള്ളത്തില്‍ ട്രാക്ക് വക്കാന്‍ പറ്റില്ലല്ലോ.
ചിത്രത്തില്‍ ഹെലികോപ്റ്ററില്‍ അകത്തുനിന്ന് താഴത്തേക്കുള്ള ഷോട്ട് ഉണ്ട്. അത് പെട്ടെന്നുണ്ടായതാണ്. വി. എഫ്. എക്‌സ് ചെയ്യാമെന്നോര്‍ത്ത് കുറഞ്ഞ ഉയരത്തില്‍ ഷൂട്ട് ചെയ്യാമല്ലോ എന്നോര്‍ത്ത സീനാണത്. പക്ഷെ, ഞാന്‍ മേലെ ഉള്ളിലത്തെ ചില പോര്‍ഷന്‍സ് ഷൂട്ട് ചെയ്യുന്ന സമയത്ത് ജൂഡേട്ടന്‍ പെട്ടെന്ന് മൈക്കിലൂടെ പറഞ്ഞു താഴേക്കും കൂടിയൊന്നെടുക്കാന്‍.
താഴേക്കിറങ്ങണമെങ്കില്‍ സേഫ്റ്റിയൊക്കെ നോക്കണ്ടേ? എന്റെ കൂടെയുള്ളവര്‍ ധൈരൃം തന്നു. അങ്ങനെയാണ് ക്യാമറ പുറത്തേക്കുവച്ച് ഷൂട്ട് ചെയ്തത്. പിന്നെ ആ ഷോട്ട് കൊള്ളാമല്ലോ, എന്നാല്‍ രണ്ടുമൂന്ന് ഷോട്ടുകൂടി എടുക്കാമെന്ന് വിചാരിച്ചു. സേഫ്റ്റി ഒന്നുമില്ലാതെ ഇത്രയും ഉയരത്തില്‍നിന്നും പുറത്തേക്ക് തള്ളി നില്‍ക്കുക എന്നകാര്യം ഉള്ളതുകൊണ്ട് ആ ഒരു ഷോട്ട് മാത്രമാണ് പേടിയോടെ ചെയ്തത്,’ അഖില്‍ പറഞ്ഞു.
കള, പ്രീസ്റ്റ്, ഫോറന്‍സിക്, ഇബ്ലീസ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നിവയാണ് അഖിലിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ഛായാഗ്രഹണത്തിന്റെ അടിസ്ഥാനത്തില്‍ കള മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ് കൈസേ ഹോ എന്ന ചിത്രമാണ് അഖില്‍ ജോര്‍ജിന്റെ അടുത്ത പ്രൊജക്റ്റ്.
Content Highlight: Cinematographer Akhil George on 2018 movie shooting experiences