സിനിമകളില്‍ വയലന്‍സ് ചിത്രീകരിക്കുന്നത് ഉത്തരവാദിത്തത്തോടെയായിരിക്കണമെന്ന് സംവിധായകന്‍ ആഷിഖ് അബു. മറ്റെല്ലാ കാര്യങ്ങളെയും പോലെ സിനിമയും സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്നും മനുഷ്യന്റെ സ്വഭാവരൂപീകരണത്തിലടക്കം സിനിമക്ക് സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോട് പ്രതികരിക്കുകായിരുന്നു അദ്ദേഹം.
സിനിമകള്‍ വളരെ ശക്തിയുള്ള മാധ്യമമാണെന്നും സിനിമക്ക് സമൂഹത്തിന് മേല്‍ പലതരത്തിലുള്ള സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമക്ക് മാത്രമല്ല മറ്റു പല കാര്യങ്ങള്‍ക്കും നമ്മുടെ സ്വഭാവ രൂപീകരണത്തിലും ദൈനംദിന ജീവിതത്തിലും പല തരത്തിലുള്ള സ്വാധീനമുണ്ടെന്നും ആഷിക്ക് അബു കൂട്ടിച്ചേര്‍ത്തു.
സിനിമകളിലെ വയലന്‍സ് സമൂഹത്തെ സ്വാധീനിക്കുന്നുണ്ട് എന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ആ ചര്‍ച്ചകളോട് ഉത്തരവാദിത്തത്തോട് കൂടി പ്രതികരിക്കണമെന്നും ആഷിക്ക് അബു പറഞ്ഞു. തന്റെ സിനിമകള്‍ക്ക് നേരെയാണ് അത്തരത്തിലുള്ള വിമര്‍ശനം വരുന്നതെങ്കില്‍ അതിനെ അഡ്രസ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റൈഫിള്‍ ക്ലബ് സിനിമയെ ഒരു വീഡിയോ ഗെയിം കാണുന്നത് പോലെയാണ് കാണേണ്ടത് എന്ന ധാരണയുടെ പുറത്താണ് ആ രീതിയില്‍ കൊറിയോഗ്രാഫി ചെയ്തതെന്നും ആഷിക്ക് അബു പറയുന്നു. സിനിമയില്‍ വയലന്‍സ് ചീത്രീകരണം ഉത്തരവാദിത്തത്തോടെയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ തീര്‍ച്ചയായിട്ടും സിനിമകള്‍ സമൂഹത്തെ സ്വാധീനിക്കും. അത് പവര്‍ഫുള്ളായിട്ടുള്ള ഒരു മീഡയമാണ്. പല തരത്തിലുള്ള സ്വാധിനം സിനിമക്ക് സമൂഹത്തിനുമേലുണ്ട്. സിനിമക്ക് മാത്രമല്ല, മറ്റു പലകാര്യങ്ങള്‍ക്കും നമ്മുടെ സ്വഭാവരൂപീകരണത്തിലും ദൈനംദിന ജീവിതത്തിലും സ്വാധീനമുണ്ട്.
ഒരു ഫിലിംമേക്കര്‍ എന്ന നിലക്ക് സമൂഹത്തില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അതിനോട് ഉത്തരവാദിത്തത്തോട് കൂടി പ്രതികരിക്കണം. എന്റെ സിനിമകള്‍ക്ക് നേരെയാണ് ഇത്തരമൊരു വിമര്‍ശനം വരുന്നതെങ്കില്‍ അതിനെ അഡ്രസ് ചെയ്യണമെന്ന് തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
റൈഫിള്‍ ക്ലബിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഒരു വീഡിയോ ഗെയിം കാണുന്നത് പോലെയാണ് ഷൂട്ടിങ് സീനുകള്‍ കാണേണ്ടത് എന്ന നേരത്തെയുള്ള ധാരണയുടെ പുറത്താണ് ഈ രീതിയില്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. സിനിമയില്‍ വയലന്‍സ് ചിത്രീകരണം കുറച്ചു ഉത്തരവാദിത്തത്തോട് കൂടി ചെയ്യണമെന്നാണ് വ്യക്തിപരമായ ആഗ്രഹം,’ ആഷിക്ക് അബു പറഞ്ഞു.
content highlights: Cinema will dominate society, violence should be portrayed responsibly: Aashiq Abu