തിരുവനന്തപുരം: വീണ്ടുമൊരു സിനിമാ സമരത്തിന് കളമൊരുങ്ങുന്നു. തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയാണ് നിര്‍മാതാക്കളും വിതരണക്കാരും മള്‍ട്ടിപ്ലക്‌സുമായി ഇടഞ്ഞത്. മള്‍ട്ടിപ്ലക്‌സുകളില്‍ നിലവില്‍ ഓടിക്കൊണ്ടിരുന്ന ബാഹുബലി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പിന്‍വലിക്കപ്പെട്ടു.
തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയാണ് തര്‍ക്കം. മള്‍ട്ടിപ്ലക്‌സുകള്‍ ആദ്യത്തെ ആഴ്ചയില്‍ 55 ശതമാനം തിയേറ്റര്‍ വിഹിതമാണ് തിയേറ്റര്‍ ഉടമകള്‍ നല്‍കുന്നത്. രണ്ടാമത്തെ ആഴ്ച 45 ശതമാനം വിഹിതവും മൂന്നാമത്തെ ആഴ്ച 30 ശതമാനം വിഹിതവുമാണ് നല്‍കുന്നത്.
എന്നാല്‍ ഇത് വലിയ നഷ്ടമാണ് എന്നും മറ്റ് തിയേറ്ററുകളെപ്പോലെ തന്നെ ആദ്യത്തെയാഴ്ച 60 ശതമാനം വിഹിതവും രണ്ടാമത്തെ ആഴ്ച 55 ശതമാനം വിഹിതവും മൂന്നാമത്തെ ആഴ്ച 50 ശതമാനം വിഹിതവും നല്‍കണമെന്നാണ് തിയേറ്റര്‍ ഉടമകളും വിതരണക്കാരും ആവശ്യപ്പെടുന്നത്.
ഗോദ അച്ചായന്‍സ് തുടങ്ങിയ പുതിയ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കിയിട്ടില്ല. 35 ാളം സ്‌ക്രീനിങ്ങുകളാണ് സംസ്ഥാനത്തുടനീളം ഉള്ളത്.