|

സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാസമരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാസമരം. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

ജി.എസ്.ടിക്കൊപ്പമുള്ള വിനോദ നികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും താരങ്ങളുടെയടക്കം വലിയ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യവും ഉന്നയിച്ചാണ് സമരം.

ജൂണ്‍ ഒന്ന് മുതല്‍ സിനിമാ നിര്‍മാണം തന്നെ നിര്‍ത്തിവെക്കുന്ന രീതിയിലേക്കുള്ള സമരത്തിലേക്കാണ് നിര്‍മാതാക്കള്‍ കടന്നിരിക്കുനന്തെന്നാണ് പ്രാഥമിക വിവരം.

ജൂണ്‍ ഒന്ന് വരെയുള്ള സിനിമകളുടെ മാത്രം ചിത്രീകരണവും പ്രദര്‍ശനവും മാത്രമേ അനുവദിക്കുകയുള്ളൂവെന്നും അതിന് ശേഷം നിര്‍മാണവും പ്രദര്‍ശനവും നിര്‍ത്തിവെക്കുമെന്നുമാണ് സിനിമ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

സമരവുമായി ബന്ധപ്പെട്ട വിശദീകരണം സിനിമാ സംഘടനാംഗങ്ങള്‍ അല്‍പ്പ സമയത്തിനകം മാധ്യമങ്ങളെ കണ്ട് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Cinema strike in the state from June first

Latest Stories