കോഴിക്കോട്: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച നടന്‍ ഫഹദ് ഫാസിലിനും സിനിമ പ്രവര്‍ത്തകന്‍ അനീസ് മാപ്പിളക്കുമെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. സംഘപരിവാര്‍ ഗ്രൂപ്പുകളിലും പേജുകളിലും താരങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലുമെല്ലാം വര്‍ഗീയവാദിയായും മതമൗലികവാദിയായും ദേശദ്രോഹിയുമൊക്കയാക്കിയാണ് സംഘപരിവാര്‍ പ്രചരണം. ഇനിമുതല്‍ ഫഹദ് ഫാസിലിന്റെ സിനിമകള്‍ ആര്‍.എസ്.എസ്- സംഘപരിവാര്‍ അനുകൂലികളും ഹിന്ദുക്കളും കാണില്ലെന്ന ഭീഷണിയാണ് ഇവര്‍ മുഴക്കുന്നത്.
ഫഹദ് ഫാസിലിനും ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിക്കും ഇടയിലുള്ള അതിര്‍ വരമ്പ് നേര്‍ത്തതാണെന്ന് പ്രചരിപ്പിക്കുന്ന ഇവര്‍ ബി.ജെ.പി മന്ത്രിമാരുടെ കൈയില്‍ നിന്നും ദേശീയ പുരസ്‌കാരം വാങ്ങില്ലെന്നാണ് തീരുമാനം എങ്കില്‍ ഇനിയൊരിക്കല്‍ പോലും ദേശീയ പുരസ്‌കാരം വാങ്ങാനുള്ള യോഗം ഫഹദിനോ മറ്റുള്ളവര്‍ക്കോ ഉണ്ടാകില്ലെന്ന വെല്ലുവിളിയും നടത്തുന്നുണ്ട്. ഫഹദ് ഒരു മതമൗലികവാദിയാണെന്ന് തെളിയിച്ച നടപടിയാണ് അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്ക്കരണം എന്നും നട്ടെല്ലിന്റെ ഉറപ്പല്ല, ഒരു മതക്കാരുടെ പൊതു സ്വഭാവമാണ് ഫഹദ് കാണിച്ചതെന്നും എന്തിനേയും മതത്തിന്റെ പേരില്‍ മാത്രം കാണുന്നവനാണ് ഫഹദെന്നും പ്രചരിപ്പിക്കുന്നുണ്ട്.
Read Also : ‘സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തതിന്റെ പേരില്‍ എന്നെ നല്ല ഒന്നാന്തരം തെറിപറഞ്ഞയാളാണ്’ ജോയ് മാത്യുവിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ഡോ. ബിജുവിന്റെ കിടിലന്‍ മറുപടി
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്കെല്ലാം പുരസ്‌കാര വിതരണം രാഷ്ട്രപതി നിര്‍വഹിച്ചു പോന്നിരുന്ന കീഴ്‌വഴക്കം മാറ്റി, പതിനൊന്ന് പേര്‍ക്ക് രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനിയും പുരസ്‌കാരം നല്‍കുന്ന തീരുമാനം അവസാന നിമിഷം കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാര വിതരണ ചടങ്ങ് ഫഹദ് അടക്കമുള്ള 66 ഓളം പേര്‍ ബഹിഷ്‌കരിച്ചത്. ഇതോടു കൂടിയാണ് സംഘപരിവാര്‍ ഫഹദിന് നേരെ കടുത്തതും അസത്യം നിറഞ്ഞും ആക്ഷേപകരവുമായ കുറ്റങ്ങളും ആരോപണങ്ങളും നിരത്തി ബിജെപി-സംഘപരിവാര്‍ സംഘങ്ങള്‍ രംഗത്ത് എത്തിയത്.
Read Also : ‘തുടക്കക്കാരന്‍ എന്ന നിലയില്‍ അവാര്‍ഡ് സ്വീകരിക്കാന്‍ നിര്‍ബന്ധിതനായി; എനിക്ക് മുമ്പില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു’; മാപ്പപേക്ഷിച്ച് നിഖില്‍ എസ് പ്രവീണ്‍
ദേശീയ അവാര്‍ഡ് ദാന ചടങ്ങ് രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തോട് എതിര്‍പ്പു പ്രകടിപ്പിച്ചു കൊണ്ട് ചടങ്ങു തിരസ്‌കരിച്ച അനീസിനോട് അതിരൂക്ഷമായാണ് പ്രതികരിക്കുന്നത്. ഡോക്യുമെന്ററി വിഭാഗത്തിലെ അവാര്‍ഡ് ജേതാവ് അനീസിന്റെ പോസ്റ്റിനു കീഴെ വര്‍ഗീയ വിഷം കലര്‍ന്ന വഷളന്‍ വാക്കുകളും ഭീഷണിയുമായി അഴിഞ്ഞാടുകയാണ് സംഘപരിവാറുകാര്‍.