ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങളുമായാണ് കാവ്യ മുന്‍കാലങ്ങളില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. എന്നാല്‍ മലയാള സിനിമയുടെ നവതരംഗത്തില്‍ അത്തരം ചിത്രങ്ങള്‍ കുറഞ്ഞപ്പോള്‍ കാവ്യയും സിനിമയില്‍ നിന്ന് അല്പനാള്‍ വിട്ടുനിന്നു.
ഇപ്പോള്‍ കാവ്യ തിരിച്ചെത്തിയിരിക്കുകയാണ്. കാവ്യ നായികയായെത്തുന്ന സ്ത്രീ പ്രാധാന്യമുള്ള “ഷീ ടാക്‌സി” തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. മറ്റൊരു ചിത്രമായ “ആകാശവാണി” അണിയറയിലുമുണ്ട്.
ഇരു ചിത്രങ്ങളിലും വളരെ ശക്തവും ഏറെ രസകരവുമായ കഥാപാത്രങ്ങളുമായാണ് കാവ്യയെത്തുന്നത്.
കാവ്യയെപ്പോലുള്ള താരങ്ങള്‍ക്ക് മലയാള സിനിമയില്‍ ഇപ്പോഴും സ്ഥാനമുണ്ടോയെന്ന ചോദിക്കുന്നവരോട് കാവ്യ ഇങ്ങനെയാണ് മറുപടി പറുയുന്നത്: “സിനിമാ മേഖലയിലെ ഓരോ താരങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം സ്ഥാനം എന്ന ഒന്നുണ്ടോയെന്ന് എനിക്കു തോന്നുന്നില്ല. ഞാന്‍ സിനിമയില്‍ നിന്നും അല്പം വിട്ടുനിന്നപ്പോള്‍ ഒരു ശൂന്യത തോന്നിയിരുന്നില്ല. സിനിമ ഒരു വ്യക്തിയെ ആശ്രയിച്ചിരിക്കുന്നതല്ല. അതിനു വിരുദ്ധമായി ഞങ്ങള്‍ക്കാണ് സിനിമയെ വേണ്ടത്. സിനിമയ്ക്ക് ഞങ്ങളെ ആവശ്യമില്ല. ആരു വന്നാലും പോയാലും സിനിമ ഉണ്ടായിക്കൊണ്ടേയിരിക്കും.”
തന്റെ വാദങ്ങള്‍ക്ക് ഉദാഹരണവും കാവ്യ നല്‍കുന്നുണ്ട്. അപ്രതീക്ഷിതമായ അപകടത്തിനുശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. ജഗതിയില്ലാത്ത സിനിമയെക്കുറിച്ച് മലയാളികള്‍ ചിന്തിച്ചിട്ടുണ്ടാവുമോയെന്നും കാവ്യ ചോദിക്കുന്നു.
കൂടുതല്‍ വായനക്ക്
തീര്‍ച്ചയായും കണ്ടിരിക്കേണ്ട പത്ത് മോഹന്‍ലാല്‍ ചിത്രങ്ങള്‍ (22-05-2015)
റാണി പത്മിനി നിര്‍മിക്കാന്‍ കാരണം മഞ്ജുവാര്യര്‍: ആഷിഖ് അബു (22-05-2015)