|

യു.എസിനെ തകര്‍ക്കുന്ന മിസൈല്‍ കൊറിയ ഉടന്‍ നിര്‍മ്മിക്കും; മുന്നറിയിപ്പുമായി സി.ഐ.എ തലവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസിനെ തകര്‍ക്കാന്‍ കഴിയുന്ന ആണവ മിസൈല്‍ നിര്‍മ്മിക്കാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉത്തരകെറിയക്കു സാധിക്കുമെന്ന മുന്നറിയിപ്പുമായി യു.എസ് രഹസ്യന്വഷണ വിഭാഗമായ സി.ഐ.എ തലവന്‍. യു.എസിനെ ആക്രമിക്കാനാകുന്ന തരത്തിലുള്ള മിസൈല്‍ ഉത്തരകൊറിയ നിര്‍മിക്കുമെന്നും അതിന് ഏതാനും മാസത്തെ കാലതാമസം മാത്രം മതിയെന്നും മൈക്ക് പോമ്പിയോ ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഉത്തരകെറിയയും കിം ജോങ്ങ് ഉന്നും ഉയര്‍ത്തുന്ന വെല്ലുവിളികളെ സി.ഐ.എ സൂക്ഷമായി നിരീക്ഷിച്ച് വരികയാണെന്ന് പോമ്പിയോ പറഞ്ഞു. അമേരിക്കയെ പൂര്‍ണ്ണമായി വിഴുങ്ങാവുന്ന “ഹ്വാസോങ്ങ്-15” വിജയികരമായി വിക്ഷേപിച്ചെതായി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഉത്തര കെറിയ അവകാശപ്പെട്ടിരുന്നു. വിക്ഷേപണ വിജയത്തില്‍ ആഹ്ലാദം പ്രകടിപിച്ച ശേഷം, സ്വയം രക്ഷക്കല്ലാതെ ഒന്നിനും ഉപയോഗിക്കുയില്ലെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു.

2017 സെപ്റ്റംബറില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച ഉത്തര കെറിയ തൊട്ടുപിന്നാലെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. എന്നാല്‍ ഉത്തരകെറിയ യു.എ.സിന് ഭീഷണിയില്ലായെന്നാണ് പെന്റഗണിന്റ വാദം.

ഉത്തരകെറിയയ്ക്കെതിരെ ബലപ്രയോഗത്തിന് മുതിരുന്നതും അവരെ സൈനികമായി അക്രമിക്കുന്നതും ആ മേഖലയിലുള്ള വന്‍ തോതിലുള്ള ജീവഹാനിക്കും കാരണമാകുമെന്നും പോമ്പിയോ അഭിപ്രായപ്പെട്ടു. ഉത്തരകെറിയ്ക്കെതിരെ കടുത്ത ഭീഷണിയില്‍ പ്രതികരിക്കുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റ രീതിയെയും പോമ്പിയോ പ്രശംസിച്ചു.

Latest Stories