| Wednesday, 10th May 2017, 9:29 pm

'ഹേയ് ട്രോളന്‍മാരെ, നിങ്ങള്‍ക്കായുള്ള പാര്‍ട്ടി ഉടന്‍'; സി.ഐ.എയിലെ 'കോപ്പിയടിച്ച' ഗാനത്തിന്റെ ലെറിക്‌സ് വീഡിയോ ഗോപീ സുന്ദര്‍ പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സി.ഐ.എയിലെ “കേരള മണ്ണിനായ്…” എന്ന ഗാനത്തിന്റെ ലെറിക്‌സ് വീഡിയോ പുറത്തിറക്കി. സംഗീതസംവിധായകന്‍ ഗോപീ സുന്ദര്‍ തന്നെയാണ് യൂട്യൂബിലൂടെ ഗാനം പുറത്തിറക്കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഗാനം പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട് ട്രോളന്‍മാരുടെ പ്രിയസംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍.


Also Read: പെയിന്റ് വിവാദം: പ്രത്യേക കമ്പനിയുടെ പെയിന്റ്‌ വാങ്ങണമെന്ന് ഉത്തരവിട്ടിട്ടില്ലെന്ന് ലോക്‌നാഥ് ബെഹ്‌റ; ബെഹ്‌റയുടെ ഉത്തരവില്‍ പറഞ്ഞ പെയിന്റ് കമ്പനിയുടെ പേര് പുറത്ത്‌


വയലാര്‍ രാമവര്‍മ്മ രചിച്ച്, ദേവരാജന്‍ സംഗീതം നല്‍കിയ “ബലികുടീരങ്ങളേ” വിപ്ലവ ഗാനം കൂടി ഉള്‍പ്പെടുത്തിയതാണ് സി.ഐ.എയിലെ ഗാനം. ഈ ഗാനത്തിന്റെ വിവരങ്ങള്‍ വീഡിയോയുടെ തുടക്കത്തില്‍ കാണിക്കുന്നുണ്ട്.

പതിവ് പോലെ കോപ്പിയടി ആരോപണം നേരിട്ടിരുന്നു ഗോപീ സുന്ദറിന്റെ ഈ ഗാനവും. വാച്ച് ദ് ത്രോണ്‍ എന്ന ആല്‍ബത്തിലെ നോ ചര്‍ച്ച് ഇന്‍ ദ് വൈല്‍ഡ് എന്ന ഗാനത്തില്‍ നിന്നാണ് ഗോപീ സുന്ദറിന്റെ ഗാനം മോഷ്ടിച്ചതെന്നായിരുന്നു ആരോപണം.


Don”t Miss: ക്രാഷ് ടെസ്റ്റില്‍ പൂജ്യം റേറ്റിംഗ് നേടി ഒരു കാര്‍ Click Here to Read


എന്നാല്‍, നോ ചര്‍ച്ച് ഇന്‍ ദ് വൈല്‍ഡ് എന്ന ഗാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഈ ഗാനമെന്ന് വീഡിയോയുടെ തുടക്കത്തില്‍ കാണിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍, വൈക്കം വിജയലക്ഷ്മി, ജി. ശ്രീറാം എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ട്രോളന്‍മാര്‍ക്കായുള്ള പാര്‍ട്ടി ഉടന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ഗോപീ സുന്ദര്‍ ഗാനം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. സ്ഥലവും സമയവും ഉടന്‍ അറിയിക്കാമെന്നും അതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഗോപീ സുന്ദര്‍ പുറത്തിറക്കിയ സി.ഐ.എയിലെ ഗാനം:

നോ ചര്‍ച്ച് ഇന്‍ ദ് വൈല്‍ഡ് എന്ന ഗാനം:

ഗോപീ സുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

We use cookies to give you the best possible experience. Learn more