സിഡ്‌നി: കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍ ചെറുക്കുന്നതിനായി പുതിയ നിയമ നിര്‍മ്മാണവുമായി സൗത്ത് ഓസ്‌ട്രേലിയ. ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് കുമ്പസാരത്തിലൂടെ അറിവു ലഭിക്കുന്ന വൈദീകര്‍ വിവരം പൊലീസിന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പുതിയ നിയമം.
ഓസ്‌ട്രേലിയയില്‍ ആദ്യമായാണ് ഇത്തരമൊരു നിയമം വന്നത്. വിവരം പൊലീസിനെ അറിയിച്ചില്ലെങ്കില്‍ 10000 ഡോളര്‍ വരെ വൈദീകര്‍ പിഴയടക്കേണ്ടി വരും.
Also Read ഇഞ്ചുറി ടൈമില്‍ ഇറാന്‍; മൊറോക്കോയുടെ തോല്‍വി സെല്‍ഫ് ഗോളില്‍
മതസ്ഥാപനങ്ങളില്‍ വെച്ച് കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗീക പീഡനത്തെ കുറിച്ചും അവ മറച്ചുവെയ്ക്കാന്‍ അധികൃതര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി റോയല്‍ കമ്മീഷന്‍ ആണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
വൈദികരുടെ നിര്‍ബന്ധിത ബ്രഹ്മചര്യവും, കുമ്പസാര രഹസ്യങ്ങള്‍ പുറത്തുപറയാന്‍ പാടില്ല എന്ന വ്യവസ്ഥകളും മാറ്റണമെന്ന് കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശമുണ്ട്.
കമ്മീഷന്‍ നിര്‍ദ്ദേശിച്ച് 189 നിര്‍ദ്ദേശങ്ങളില്‍ 104 നിര്‍ദ്ദേശങ്ങളും നടത്തിയെടുക്കാന്‍ സൗത്ത് ഓസ്ട്രേലിയ ശ്രമിക്കുമെന്ന് സൗത്ത് ഓസ്ട്രേലിയന്‍ അറ്റോര്‍ണി ജനറല്‍ വിക്കി ചാപ്മാന്‍ വ്യക്തമാക്കി.