‘ഞാന്‍ നദ്ദയെ കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി സന്ദര്‍ശിച്ചിരുന്നു. അത് മെയ് ഏഴിനോ എട്ടിനോ ആയിരുന്നു. എനിക്ക് കൃത്യമായി ഓര്‍മയില്ല. ഈ പ്രശ്‌നം ഗുരുതരമാണെന്നും ബി.ജെ.പിക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഞാന്‍ പറഞ്ഞു.
കായിക വകുപ്പ് മന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്,’ ചൗധരി പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ താന്‍ വീണ്ടും നദ്ദയെ വിളിച്ചിരുന്നുവെന്നും അവര്‍ തമ്മില്‍ സംസാരിച്ച കാര്യത്തെ കുറിച്ച് ഓര്‍മപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
‘ബ്രിജ് ഭൂഷണ്‍ സിങ്ങിനെ രക്ഷിക്കാന്‍ എന്തെങ്കിലും തരത്തിലുമുള്ള കണക്കുകൂട്ടലുകള്‍ പാര്‍ട്ടിക്ക് ഉണ്ടെങ്കില്‍ അത് തെറ്റാണ്. അതിന് വലിയ വില നല്‍കേണ്ടി വരും,’ ചൗധരി പറഞ്ഞു.
ഇത്തരം ആരോപണങ്ങള്‍ മറ്റാര്‍ക്കെങ്കിലും ആയിരുന്നെങ്കില്‍ പൊലീസ് ഉടനെ കേസ് എടുക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് തങ്ങള്‍ ലൈംഗികാതിക്രമം നേരിട്ടതായി ഗുസ്തി താരങ്ങള്‍
പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നാണ് എഫ്.ഐ.ആറില്‍ സൂചിപ്പിക്കുന്നതെന്നും അത് ചെറിയൊരു കാര്യമല്ലെന്നും ചൗധരി പറഞ്ഞു.
നേരത്തെ ഗുസ്തി താരങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി പ്രീതം മുണ്ടെ രംഗത്തെത്തിയിരുന്നു. താരങ്ങളുടെ പരാതിയില്‍ നടപടിയെടുക്കാതിരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നാണ് എം.പി. പറഞ്ഞത്.
content highlight: chudari birendra sing about wrestling protest