മമ്മൂട്ടിയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് ഒമ്പതിന് ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ഫെബ്രുവരി ഒമ്പതിനായിരുന്നു ക്രിസ്റ്റഫര്‍ തിയേറ്ററുകളെത്തിയത്. ആഗോള തലത്തില്‍ സിനിമ 10 കോടിയിലധികം രൂപയാണ് സ്വന്തമാക്കിയെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
ആര്‍.ഡി. ഇല്യൂമിനേഷന്‍സ് നിര്‍മിച്ച സിനിമയില്‍. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണുണ്ടായിരുന്നത്. തെന്നിന്ത്യന്‍ താരം വിനയ് റായ് വില്ലനായ ക്രിസ്റ്റഫറില്‍ ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ജിയോ ബേബിയുടെ കാതല്‍, തെലുങ്ക് ചിത്രം ഏജന്റ്, റോബി വര്‍ഗീസ് രാജിന്റെ കണ്ണൂര്‍ സ്വാഡ് എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ പ്രോജക്ടുകള്‍. തമിഴ് താരം ജ്യോതിക നായികയാവുന്ന കാതലിന്റെ ഷൂട്ട് നേരത്തെ അവസാനിച്ചിരുന്നതാണ്.
കണ്ണൂര്‍ സ്‌ക്വാഡിന്റെ പുറത്ത് വന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ വിതരണം ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ്. സുഷിന്‍ ശ്യാമാണ് സംഗീതം.
Content Highlight: christopher will start streaming on Amazon Prime on March 9