ജീവിക്കുന്ന ഇതിഹാസമാണ് അമിതാഭ് ബച്ചന്‍: ക്രിസ്റ്റഫര്‍ നോളന്‍
Film News
ജീവിക്കുന്ന ഇതിഹാസമാണ് അമിതാഭ് ബച്ചന്‍: ക്രിസ്റ്റഫര്‍ നോളന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th March 2021, 8:28 pm

ലണ്ടന്‍: ഇന്ത്യന്‍ സിനിമാതാരം അമിതാഭ് ബച്ചന്‍ ജീവിക്കുന്ന ഇതിഹാസമാണെന്ന് ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍. ഫിയാഫ് (ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ആര്‍ക്കെവ്‌സ് ബഹുമതി ബച്ചന് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിയാഫ് ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ബച്ചന്‍. ഫിലിം ആര്‍ക്കൈവ്സിന് ബച്ചന്‍ നല്‍കിയ സംഭാവനകള്‍ക്കാണ് അംഗീകാരം.

ബച്ചന് വിര്‍ച്വലായാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. മുന്‍ വര്‍ഷത്തെ ജേതാക്കളായ മാര്‍ട്ടിന്‍ സ്‌കോര്‍സിസും ക്രിസ്റ്റഫര്‍ നോളനും ചേര്‍ന്നായിരുന്നു പുരസ്‌കാരദാനം നിര്‍വഹിച്ചത്.

‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ജീവിക്കുന്ന ഇതിഹാസത്തെ നേരില്‍ കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി’ എന്നാണ് നോളന്‍ പറഞ്ഞത്.

ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ബച്ചനെ പുരസ്‌കാരത്തിനായി നാമ നിര്‍ദ്ദേശം ചെയ്തത്. 2015 മുതല്‍ ബച്ചന്‍ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ അംബാസിഡറായി പ്രവര്‍ത്തിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Christopher Nolan calls Amitabh Bachchan ‘living legend’, presents FIAF award to him with Martin Scorsese