| Wednesday, 15th February 2023, 6:58 pm

'തോക്കിന്റെ മുമ്പില്‍ എന്ത് ത്രിമൂര്‍ത്തി, കാഞ്ചി വലിച്ചാല്‍ ഉണ്ട കേറും'; ക്രിസ്റ്റഫര്‍ സക്‌സസ് ടീസര്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്രിസ്റ്റഫരിന്റെ സക്‌സസ് ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ടീസര്‍ ആരംഭിക്കുന്നത് വില്ലന്റെ മാസിലൂടെയാണ്. എന്നാല്‍ അടുത്ത നിമിഷം വില്ലന് മേലെ നില്‍ക്കുന്ന മമ്മൂട്ടിയേയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്.

ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ് ലൈനോടുകൂടിയാണ് ക്രിസ്റ്റഫര്‍ എത്തിയത്. ഇതുവരെ ചിത്രം തിയേറ്ററില്‍ കാണാത്തവരെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഇപ്പോള്‍ പുറത്തുവിട്ട ടീസര്‍. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയ കൃഷ്ണയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണിത്.

മാസ് ആക്ഷന്‍ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ക്രിസ്റ്റഫര്‍. ഫെബ്രുവരി 9നായിരുന്നു തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 2010ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.

ക്രിസ്റ്റഫര്‍ എന്ന ടൈറ്റില്‍ ക്യാരക്ടറായി തന്നെയാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. മമ്മൂട്ടി ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരുന്നത്.

സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ മറ്റൊരു സുപ്രധാന വേഷത്തില്‍ തെന്നിന്ത്യന്‍ താരം വിനയ് റായും ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് ക്രിസ്റ്റഫര്‍. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

CONTENT HIGHLIGHT: CHRISTOPHER MOVIE SUCCESS TEASER OUT

We use cookies to give you the best possible experience. Learn more