| Friday, 3rd February 2023, 9:53 pm

ആകാംക്ഷ ഉയര്‍ത്തി, കാത്തിരുന്ന ക്രിസ്റ്റഫറിന്റെ സെക്കന്റ് ടീസറും പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ പുതിയ ചിത്രം ക്രിസ്റ്റഫറിന്റെ സെക്കന്റ് ടീസര്‍ പുറത്തു വിട്ടു. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള വലിയ കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് ഇറങ്ങിയ പോസ്റ്ററുകളും എല്ലാം തന്നെ ആരാധകരെ വീണ്ടും വീണ്ടും ആവേശത്തിലാക്കിയിരുന്നു.

പ്രേക്ഷകരുടെ ആകാംക്ഷ ഒന്ന് കൂടി ഉയര്‍ത്തികൊണ്ടാണ് ക്രിസ്റ്റഫറിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു വിജിലാന്റ് കോപ്പിന്റെ കഥയാണ് ക്രിസ്റ്റഫര്‍. മമ്മൂട്ടിയുടെ സ്‌ക്രീന്‍ പ്രസന്‍സ് തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്.

ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ് ലൈനോടുകൂടി തന്നെയാണ് ക്രിസ്റ്റഫര്‍ പോസ്റ്ററും എത്തിയത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്.

ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ കൂടിയാണ് ക്രിസ്റ്റഫര്‍. ഫെബ്രുവരി 9ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. 2010ല്‍ പുറത്തിറങ്ങി പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.

സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ മറ്റൊരു സുപ്രധാന വേഷത്തില്‍ തെന്നിന്ത്യന്‍ താരം വിനയ് റായും ആദ്യമായി മലയാളത്തില്‍ എത്തുന്നുണ്ട്.

ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ടെന്നുള്ളതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം-ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് – മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ, ചമയം- ജിതേഷ് പൊയ്യ.

content highlight:christopher movie second teaser out

We use cookies to give you the best possible experience. Learn more