| Thursday, 9th March 2023, 12:43 pm

ക്രിസ്റ്റഫര്‍ ഇനി ഒ.ടി.ടിയില്‍ തിളങ്ങും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറിയ മമ്മൂട്ടി-ബി. ഉണ്ണി കൃഷ്ണന്‍, ഉദയകൃഷ്ണ ടീമിന്റെ ക്രിസ്റ്റഫര്‍ ഒ.ടി.ടി റിലീസ് ചെയ്തു. ആമസോണിലാണ് ചിത്രം ഒ.ടി.ടി റിലീസായി എത്തിയത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ തിയേറ്ററുകളില്‍ എത്തിയ ക്രിസ്റ്റഫര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്ക് പ്രിയ ചിത്രമായി മാറിയിരുന്നു.

സ്ത്രീകള്‍ക്ക് എതിരെ അതിക്രമം കാണിക്കുന്നവരെ നിയമത്തിനോ കോടതിക്കോ വിട്ടു കൊടുക്കാതെ സ്‌പോട്ടില്‍ തന്നെ ശിക്ഷ വിധിക്കുന്ന ഡി.പി.സി.എ.ഡബ്ല്യു എന്ന അന്വേഷണ ഏജന്‍സിയുടെ തലവനായ ക്രിസ്റ്റഫര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തിയത്. സ്‌നേഹ ആണ് മമ്മൂട്ടിയുടെ നായികയായി എത്തിയത്.

തമിഴ് നടന്‍ ശരത് കുമാറും ഈ ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ക്രിസ്റ്റഫറില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത് തമിഴ് നടന്‍ വിനയ് റായ് ആണ്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍. ആര്‍.ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. അമല പോളും, ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തില്‍ മറ്റ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആറാട്ട് എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍. 2010ല്‍ പുറത്തിറങ്ങി പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. ഇതിനോടകം തന്നെ ക്രിസ്റ്റഫര്‍ തിയേറ്ററുകളിലും സോഷ്യല്‍ മീഡിയയിലും തരംഗമായി മാറി കഴിഞ്ഞു.

ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം വരുന്ന പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിട്ടിരുന്നു. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദീഖാണ് ചിത്രത്തിന് വേണ്ടി ക്യാമറ വര്‍ക്ക് ചെയ്തത്.

സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ് എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആര്‍ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

content highlight: christopher movie ott release

We use cookies to give you the best possible experience. Learn more