ഖത്തര്‍ വേള്‍ഡ് കപ്പിന് ശേഷം ലയണല്‍ മെസി പി.എസ്.ജിയിലേക്ക് തിരിച്ചെത്താത്തത് ആരാധകരില്‍ അതൃപ്തിയുണ്ടാക്കിയിരിക്കുകയാണ്. ലോകകപ്പിന് ശേഷം പുനരാരംഭിച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പി.എസ്.ജിയുടെ രണ്ട് മത്സരങ്ങളിലും കളിക്കാന്‍ മെസി എത്തിയിട്ടുണ്ടായിരുന്നില്ല.
മെസി പി.എസി.ജിയില്‍ തിരിച്ചെത്തിയാല്‍ തന്നെ ആളുകള്‍ താരത്തെ എങ്ങനെ വരവേല്‍ക്കുമെന്ന കാര്യത്തിലും ആരാധകര്‍ക്ക് ആശങ്കയുണ്ട്. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയതിന് ശേഷം മെസിയുടെ സഹതാരമായ എമിലിയാനോ മാര്‍ട്ടിനെസ് കിലിയന്‍ എംബാപ്പെയെ പരിഹസിച്ചതാണ് ആരാധകരുടെ ആശങ്കക്ക് കാരണം.
പി.എസ്.ജി ആരാധകര്‍ക്ക് മെസിയോട് എതിര്‍പ്പുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പലരും അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇതിനെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഫ്രഞ്ച് പരിശീലകന്‍ ക്രിസറ്റഫ് ഗാള്‍ട്ടിയര്‍. ജനുവരി മൂന്നിന് മെസി പാരീസിലേക്ക് തിരിച്ചെത്തുമെന്നും പി.എസ്.ജി ആരാധകര്‍ താരത്തിന് നല്‍കുന്ന വരവേല്‍പ്പില്‍ ആശങ്കപ്പെടാനില്ലെന്നുമാണ് ഗാള്‍ട്ടിയര്‍ പറഞ്ഞത്.
ലോകത്തിലെ ഏറ്റവും മനോഹരമായ കിരീടമാണ് മെസി നേടിയതെന്നും പാര്‍ക്ക് ഡെസ് പ്രിന്‍സസിലെ ആരാധകര്‍ അതിമനോഹരമായി തന്നെ താരത്തെ വരവേല്‍ക്കുമെന്നും ഗാല്‍ട്ടിയര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പി.എസ്.ജിയില്‍ നിന്ന് താരങ്ങള്‍ ക്ലബ്ബ് വിട്ടുപോകുന്നതിനെ കുറിച്ച് നടത്തിയ അഭ്യഹങ്ങള്‍ക്കെതിരെയും ഗാള്‍ട്ടിയര്‍ പ്രതികരിച്ചു.
ജനുവരിയില്‍ തുറന്ന ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെ ആരെയും ക്ലബ്ബിലേക്ക് കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ ഗാള്‍ട്ടിയര്‍ ആരും ക്ലബ്ബ് വിട്ട് പോയില്ലെങ്കില്‍ പുതിയ താരങ്ങളൊന്നും ക്ലബ്ബിലേക്ക് എത്തില്ലെന്നും കൂട്ടിച്ചേര്‍ത്തു.
‘എന്റെ സ്‌ക്വാഡ് സമ്പൂര്‍ണമാണ്,ഞാന്‍ അതില്‍ വളരെ സംതൃപ്തനുമാണ്. ആരും ക്ലബ്ബില്‍ നിന്നും വിട്ട് പോകുന്നില്ലെങ്കില്‍ പുതിയ താരങ്ങളെയൊന്നും ക്ലബ്ബിലേക്ക് കൊണ്ട് വരേണ്ട കാര്യമില്ല. പക്ഷെ എന്നോടിത് വരെ ഒരാളും ക്ലബ്ബ് വിടണമെന്ന് പറഞ്ഞിട്ടില്ല. അതിന്റെയര്‍ത്ഥം എല്ലാവരും ഇവിടെ ഓക്കെയാണെന്നാണ്,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോട്ടന്‍ഹാമിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആസ്റ്റണ്‍ വില്ലയുടെ ജയം.
എമിലിയാനോ ബുവേന്‍ഡിയ, ഡഗ്ലസ് ലൂയിസ് എന്നിവരാണ് വില്ലയുടെ ഗോളുകള്‍ നേടിയത്. അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവ് ക്രിസ്റ്റ്യന്‍ റൊമേറൊ ടോട്ടനത്തിനൊപ്പം തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നത്.
നിലവില്‍ 17 മത്സരങ്ങളില്‍ 21 പോയിന്റുള്ള ആസ്റ്റണ്‍ വില്ല 12-ാം സ്ഥാനത്താണ്. ആഴ്സണലാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 16 മത്സരങ്ങളില്‍ 43 പോയിന്റാണ് ആഴ്‌സണലിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഏഴ് പോയിന്റ് കൂടുതല്‍.