| Wednesday, 22nd May 2024, 9:11 pm

ടര്‍ബോയുടെ ട്രെയ്‌ലറിലെ ആ ബി.ജി.എമ്മിന് പിന്നില്‍ മമ്മൂക്ക; അങ്ങനെയൊന്ന് ട്രൈ ചെയ്യാന്‍ പറഞ്ഞത് അദ്ദേഹം: ക്രിസ്റ്റോ സേവ്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി ചിത്രമായ ടര്‍ബോയുടെ ട്രെയ്‌ലര്‍ പുറത്തു വന്നപ്പോള്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു അതിലെ ബി.ജി.എമ്മുകള്‍. ഇപ്പോള്‍ മാര്‍ഗംകളിയില്‍ ഇലക്ട്രോണിക് മ്യൂസിക് മിക്‌സ് ചെയ്തതിനുള്ള കാരണം പറയുകയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ച ക്രിസ്റ്റോ സേവ്യര്‍.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ക്രിസ്റ്റോ. മാര്‍ഗംകളിയില്‍ ഇലക്ട്രോണിക് മ്യൂസിക് മിക്‌സ് ചെയ്തത് മമ്മൂട്ടിയുടെ സജക്ഷനായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

‘അത് സത്യത്തില്‍ മമ്മൂക്കയുടെ സജക്ഷനായിരുന്നു. ഞാന്‍ ആ ട്രാക്ക് ചെയ്ത ശേഷം മമ്മൂക്കക്ക് അയച്ചു കൊടുത്തു. അത് കേട്ടിട്ട് മമ്മൂക്ക ‘എടാ ഇതില്‍ എന്തോ ഒന്ന് മിസ് ആയിട്ടുണ്ട്. നീ ഒരു കാര്യം ചെയ്യ്, അതില്‍ മാര്‍ഗംകളി ട്രൈ ചെയ്ത് നോക്കൂ’വെന്ന് പറഞ്ഞു.

ഞാന്‍ ആദ്യം അങ്ങനെ ട്രൈ ചെയ്ത് നോക്കിയപ്പോള്‍ മാര്‍ഗംകളി കുറച്ചുകൂടെ സ്ലോയാണ്. എങ്കിലും അത് ട്രൈ ചെയ്ത് മമ്മൂക്കക്കും വൈശാഖേട്ടനും അയച്ചു കൊടുത്തു. അത് രണ്ടുപേര്‍ക്കും വര്‍ക്കായി,’ ക്രിസ്റ്റോ സേവ്യര്‍ പറഞ്ഞു.

ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ മലയാള സിനിമയാണ് ടര്‍ബോ. മമ്മൂട്ടി നായകനാകുന്ന ചിത്രം പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഒരുങ്ങിയത് വൈശാഖിന്റെ സംവിധാനത്തിലാണ്. സിനിമയില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മാസ് ആക്ഷന്‍ കോമഡി ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസാണ്.


Content Highlight: Christo Xavier Talks About Turbo Trailer BGM And Mammootty

We use cookies to give you the best possible experience. Learn more