national news
മുസ്‌ലിങ്ങള്‍ക്ക് പിന്നാലെ ക്രിസ്ത്യാനികള്‍ക്ക് നേരെയും ആക്രമണം; ക്രിസ്മസ് ആഘോഷം തടഞ്ഞ് പള്ളിയില്‍ ജയ് ശ്രീറാം മുഴക്കി ഗുഡ്ഗാവിലെ ഹിന്ദുത്വ പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 25, 10:32 am
Saturday, 25th December 2021, 4:02 pm

ഗുഡ്ഗാവ്: ഗുഡ്ഗാവില്‍ ക്രിസ്മസ് ആഘോഷത്തിനിടെ പള്ളിയില്‍ ഹിന്ദുത്വ പ്രവര്‍ത്തകരുടെ ആക്രമണം. ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പള്ളിയിലേക്ക് അക്രമികള്‍ എത്തിയത്.

സ്റ്റേജില്‍ കയറിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഗായകസംഘത്തെ താഴെത്തള്ളിയിട്ട് മൈക്ക് കേടുവരുത്തി. ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

നേരത്തെ, ഗുഡ്ഗാവില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ആക്രമണം നടന്നിരുന്നു. ജുമുഅ മുടക്കിയായിരുന്നു ഹിന്ദുത്വപ്രവര്‍ത്തകരുടെ അതിക്രമം.

ക്രിസ്മസ് ആഘോഷ പരിപാടിക്കെതിരെ കര്‍ണാടകയിലും ഹിന്ദുത്വപ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായിരുന്നു.

മാണ്ഡ്യ ജില്ലയിലെ സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങളാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ തടഞ്ഞത്. അക്രമി സംഘം സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

മാണ്ഡ്യയിലെ നിര്‍മല ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആന്റ് കോളജിലെത്തിയ സംഘം ക്രിസ്മസ് ആഘോഷം തടയുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights:  Christmas Prayer In Gurgaon Disrupted, Choir Members Pushed: Report