ക്രിസ്മസ് ആഘോഷത്തിനിടയില്‍ ഹിന്ദു ദൈവത്തിന്റെ പേര് വിളിച്ച് മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം രൺബീർ കപൂറിനും കുടുംബത്തിനുമെതിരെ പരാതി. രൺബീർ കപൂറും കുടുംബവും ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
View this post on Instagram
വീഡിയോയിൽ രൺബീറും കുടുംബവും മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ക്രിസ്മസ് കേക്കിൽ മദ്യം ഒഴിച്ച് തീകൊളുത്തുന്ന രൺബീറിനെ വീഡിയോയിൽ കാണാം. കഴിഞ്ഞ ദിവസം വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു ഈ വീഡിയോ. മദ്യമൊഴിച്ചശേഷം കേക്ക് തീ വെച്ച് ‘ജയ് മാതാ ദി’ എന്നാണ് താരം പറയുന്നത്.
ഇതാണ് വിവാദത്തിന് കാരണമായത്. ഹിന്ദുമതത്തിൽ ദേവതകളെ ആവാഹിക്കുന്നതിനു മുൻപ് അഗ്നിദേവനെ വിളിക്കാറുണ്ട്. പക്ഷെ രൺബീർ കപൂറും കുടുംബവും ക്രിസ്മസ് ആഘോഷത്തിന് ഇടയ്ക്ക് ബോധപൂർവ്വം ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും ‘ജയ് മാതാ ദി’ എന്ന് വിളിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.
ഇതിന് പിന്നാലെ നിരവധി പേരാണ് താരത്തിനെതിരെ വിമർശനങ്ങളും ട്രോളുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഐ. പി. സി 295 എ, 298,500, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് മുംബൈയിലെ ഘട്കോപ്പർ പൊലീസ് സ്റ്റേഷനിൽ താരത്തിനെതിരെ പരാതി നൽകിയിട്ടുള്ളത്. എന്നാൽ രൺബിറും കുടുംബവും ഇതുവരെ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Content Highlight: Christmas celebration hurt religious sentiments; Complaint against Ranbir Kapoor