കോഴിക്കോട്:’പേര്: യേശു, അമ്മ: മറിയം… പിതൃക്കളുടെ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. ആയതിനാല്‍, മേല്‍പ്പറഞ്ഞ വ്യക്തിക്ക് പൗരത്വം നിഷേധിച്ച് പുറത്താക്കിയിരിക്കുന്നു.’ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു പുല്‍കൂട്ടില്‍ ഉയര്‍ന്ന പ്രതിഷേധ വാചകങ്ങളാണിത്.
കോഴിക്കോട് മീഞ്ചനന്ത ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പ്രതിഷേധ പുല്‍ക്കൂട്ടിലെ വാചകങ്ങളാണിത്. കഴിഞ്ഞ ദിവസം കോളെജില്‍ നടന്ന ക്രിസ്മസ് ആഘോഷ വേളയിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പൂല്‍ക്കൂട് ഒരുക്കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ നിയമ ഭേദഗതിക്കെതിരായ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഏന്തി ക്രിസ്മസ് പാപ്പയും കോളെജിലുണ്ടായിരുന്നു. രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുകയാണ്.
കഴിഞ്ഞ ദിവസം സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിലൂടെ പ്രതിഷേധവുമായി പ്രതിശ്രുത വരനും വധുവു രംഗത്ത് എത്തിയിരുന്നു. അരുണ്‍ ഗോപിയും ആശ ശേഖറുമായിരുന്നു ഈ പ്രതിഷേധം നടത്തിയത്.
എന്‍.ആര്‍.സിയും സി.എ.എയും വേണ്ട എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ടാണ് ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. 2020 ജനുവരി 31 നാണ് ഇവരുടെ വിവാഹം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
DoolNews Video