“ഇസ്‌ലാം സമം തീവ്രവാദം” എന്ന ഒരു ഫോര്‍മുല ഇന്ത്യയുടെയും കേരളത്തിന്റെയും പൊതുബോധത്തില്‍ അരക്കിട്ടുറപ്പിക്കുന്നവിധം സംഘപരിവാര സംഘടനകള്‍ മാത്രമല്ല മതേതരവാദികളെന്നവകാശപ്പെടുന്നവരും എന്തിന് മതേതര പത്രങ്ങള്‍ പോലും ഇസ്‌ലാം ഭീതി പരത്തുന്നുണ്ട്. ഇസ്‌ലാമിക തീവ്രവാദാശയങ്ങളോട് ലോക മുസ്‌ലീങ്ങള്‍ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കുമ്പോഴും അതൊന്നും തന്നെ പരിഗണിക്കാതെ വീണ്ടും വീണ്ടും ഇവിടെ നടക്കുന്ന സകലമാന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും മുസ്‌ലീങ്ങള്‍ ഉത്തരം നല്‍കിയേ തീരു അല്ലെങ്കില്‍ അവയെല്ലാം അപലപിച്ചേ തീരൂ എന്ന മനോഘടന ഇനിയെങ്കിലും നമ്മള്‍ പുനപരിശോധിക്കാന്‍ തയ്യാറാകേണ്ടിയിരിക്കുന്നു.
ഒപ്പിനിയന്‍ : ടോഡ് ഗ്രീന്‍
മൊഴിമാറ്റം : ഷഫീക്ക് എച്ച്, ജിന്‍സി ബാലകൃഷ്ണന്‍
ടോഡ് ഗ്രീന്‍: The Fear of Islam: An Introduction to Islamophobia in the West എന്ന ഗ്രന്ഥരചയിതാവാണ് ലേഖകന്‍. അമേരിക്കയിലെ ലുഥര്‍ കൊളേജില്‍ അസ്സോസിയേറ്റ് പ്രഫസറാണ് അദ്ദേഹം.
അടുത്തകാലത്ത് അമേരിക്കയില്‍ നടന്ന തീവ്രവാദി ആക്രമത്തെ തുടര്‍ന്ന് അമേരിക്കയിലെ മുസ്‌ലീങ്ങള്‍ക്കെതിരെ വ്യാപകമായി ഉയര്‍ന്നുവന്ന വെറുപ്പിന്റെ പശ്ചാത്തലത്തിലല്‍ ടോഡ് ഗ്രീന്‍ എഴുതിയ ഈ ലേഖനം അമേരിക്കന്‍ പശ്ചാത്തലത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ അത് അങ്ങേയറ്റം ഇസ്‌ലാമോഫോബിക്ക് ആയ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലും പ്രസക്തമാണ് ഈ ലേഖനം..
“ഇസ്‌ലാം സമം തീവ്രവാദം” എന്ന ഒരു ഫോര്‍മുല ഇന്ത്യയുടെയും കേരളത്തിന്റെയും പൊതുബോധത്തില്‍ അരക്കിട്ടുറപ്പിക്കുന്നവിധം സംഘപരിവാര സംഘടനകള്‍ മാത്രമല്ല മതേതരവാദികളെന്നവകാശപ്പെടുന്നവരും എന്തിന് മതേതര പത്രങ്ങള്‍ പോലും ഇസ്‌ലാം ഭീതി പരത്തുന്നുണ്ട്. ഇസ്‌ലാമിക തീവ്രവാദാശയങ്ങളോട് ലോക മുസ്‌ലീങ്ങള്‍ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കുമ്പോഴും അതൊന്നും തന്നെ പരിഗണിക്കാതെ വീണ്ടും വീണ്ടും ഇവിടെ നടക്കുന്ന സകലമാന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും മുസ്‌ലീങ്ങള്‍ ഉത്തരം നല്‍കിയേ തീരു അല്ലെങ്കില്‍ അവയെല്ലാം അപലപിച്ചേ തീരൂ എന്ന മനോഘടന ഇനിയെങ്കിലും നമ്മള്‍ പുനപരിശോധിക്കാന്‍ തയ്യാറാകേണ്ടിയിരിക്കുന്നു.
ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ മാത്രമല്ല മറ്റേതൊരു ഗ്രന്ഥവും പല വിധത്തില്‍ വ്യാഖ്യാനിക്കാമെന്നിരിക്കെ ഖുര്‍ആനെ മാത്രം എല്ലാ ഹിംസയുടൈയും ആധാരമാക്കി ചിത്രീകരിക്കുന്ന രീതി ചരിത്ര നിരപേക്ഷവവും അനീതി നിറഞ്ഞതും അതില്‍ വിശ്വസിക്കുന്ന ഒരു ജനസമൂഹത്തെ പരിപൂര്‍ണമായും ജനാധിപത്യാവകാശങ്ങള്‍ക്ക് പുറത്തു നിര്‍ത്തുന്ന ഒന്നുമാണ്.
ഇന്ത്യയുടെ പുരാതന ഗ്രന്ഥങ്ങളെല്ലാം തന്നെ നിരവധിയായ അക്രമ-ഹിംസാ പ്രവര്‍ത്തനങ്ങളും അനീതിയും, എന്തിന് ജാതിയുടെ തന്നെ അടിസ്ഥാനമായി വര്‍ത്തിക്കുന്നുണ്ട് എന്ന് നമുക്കറിയാം. അതുകൊണ്ട് ഇസ്‌ലാമോ ഫോബിയയുടെ ഈ മോദിക്കാലത്ത് എന്തായാലും ടോഡ് ഗ്രീന്റെ ഈ ലേഖനം അതീവ പ്രസക്തമാണ്. –എഡിറ്റര്‍
മുസ്‌ലീങ്ങള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലര്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളോട് പ്രതികരിക്കുമ്പോള്‍ തന്നെ അതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം, അഥവാ മുസ്‌ലീം തീവ്രവിഭാഗക്കാര്‍ നടത്തുന്ന എല്ലാ അക്രമപ്രവര്‍ത്തനങ്ങള്‍ക്കും മുസ്‌ലീങ്ങള്‍ നിര്‍ബന്ധമായും അപലപിച്ചേ മതിയാകു എന്ന ആഹ്വാനത്തോടും അതിന്റെ അലയൊലികളോടും യോജിക്കാതെ ഇസ്‌ലാമോഫോബിയ അവസാനിപ്പിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് കഴിയും.
“ഇസ്‌ലാമുമായി ബന്ധപ്പെടുന്ന എല്ലാ ഭീഷണികളും പരിഹരിക്കുന്നതുവരെ അമേരിക്കയിലേക്കുള്ള മുസ്‌ലീങ്ങളുടെ കടന്നുവരവ് ഞങ്ങള്‍ നിര്‍ത്തിക്കും”
അമേരിക്കയിലെ ചിറ്റനൂഗ നഗരത്തില്‍ ഈ മാസം 16ന് നടന്ന കൊലപാതകങ്ങളുടെ വാര്‍ത്തകള്‍ പൊടുന്നനെ കടന്നുവന്നതിനു ശേഷം – ന്യൂയോര്‍ക്കിലെയും നാഷ്‌വില്ലയിലെയും കൗണ്‍സില്‍ ഓഫ് അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സിലെയും അമേരിക്കന്‍ മുസ്‌ലീം അഡ്‌വൈസറി കൗണ്‍സിലിലെയും മുസ്‌ലീം സമുദായങ്ങളുള്‍പ്പെടെ- രാജ്യമെങ്ങുമുള്ള മുസ്‌ലീങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വെടിവെയ്പിനെ അപലപിക്കുകയുണ്ടായി.
പ്രവചിക്കാനാവുന്നപോലെ തന്നെ ഇസ്‌ലാമോഫോബിയ (ഇസ്‌ലാം ഭീതി) ആഞ്ഞടിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപ്, ബരാക്ക് ഒബാമയെ പഴിപറഞ്ഞു; കാരണം അദ്ദേഹം വെടിവെയ്പ്പിനെ “ഇസ്‌ലാമിക ഭീകരത” എന്ന് വിശേഷിപ്പിച്ചില്ല എന്നത്രേ.
“ഇസ്‌ലാമുമായി ബന്ധപ്പെടുന്ന എല്ലാ ഭീഷണികളും പരിഹരിക്കുന്നതുവരെ അമേരിക്കയിലേക്കുള്ള മുസ്‌ലീങ്ങളുടെ കടന്നുവരവ് ഞങ്ങള്‍ നിര്‍ത്തിക്കും” എന്ന് അമേരിക്കയിലെ ക്രിസ്ത്യന്‍ മതപ്രബോധകന്‍ ഫ്രാങ്ക്‌ലിന്‍ ഗ്രഹാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി.
അതേസമയം മുസ്‌ലീം വിരുദ്ധ വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ ക്രൈസ്തവര്‍ക്ക് വലിയൊരു പങ്ക് നിര്‍വ്വഹിക്കാനുണ്ട് എന്ന് (സോജേണിന്റെ ആഗസ്റ്റ് പതിപ്പിലൂടെ) [എഴുത്തുകാരനും ഫ്‌ലോറിഡ സര്‍വ്വകലാശാലയിയിലെ മതഗവേഷക വിദ്യാര്‍ത്ഥിയുമായ] കെന്‍ ചിറ്റ്‌വുഡ് നമ്മെ ഓര്‍മിപ്പിക്കുന്നുമുണ്ട്. ക്രിസ്തുവിന്റെ വിമോചന ശക്തിയിലൂടെ “ഇസ്‌ലാമോഫോബിയ പോലുള്ള ഒരു വെറുപ്പിന് നമ്മളെ അധികകാലം അടിമയാക്കാന്‍ കഴിയില്ല” എന്നദ്ദേഹം എഴുതി.
അടുത്തപേജില്‍ തുടരുന്നു
ഇസ്‌ലാമിന്റെ പരിശുദ്ധ ഗ്രന്ഥത്തില്‍ ഹിംസാത്മകമായ ചില ഭാഗങ്ങളുള്ളതിനാല്‍ എല്ലാ മുസ്‌ലീങ്ങളും ഹിംസാമാര്‍ഗം സ്വീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഹിര്‍സി അലിയുടെ പരാമര്‍ശം. ബൈബിളിന്റെ സിംഹഭാഗവും ഹിംസയാണെങ്കിലും ക്രിസ്തുമതത്തെക്കുറിച്ച് അവര്‍ക്ക് അത്തരമൊരു അഭിപ്രായമില്ല. ഖുര്‍ആനിക വ്യാഖ്യാനങ്ങളുടെ സങ്കീര്‍ണതകളിലേക്ക് കടക്കാനോ സമാധാനം, നീതി, ദയ എന്നിവയെക്കുറിച്ചു പറയുന്ന ഭാഗങ്ങള്‍ പഠിക്കാനോ അവര്‍ക്ക് താല്‍പര്യവുമില്ല.
1. ഇസ്‌ലാമും അക്രമവും തമ്മില്‍ പൊക്കിള്‍കൊടിബന്ധമാണുള്ളത് എന്ന് നിരൂപിച്ച് തീവ്രവാദത്തെ അപലപിക്കേണ്ടത് മുസ്ലീങ്ങളുടെ ചുമതലയാക്കുന്നതിനെ കുറിച്ച്:
ഇസ്‌ലാം വിമര്‍ശകയായ അയാന്‍ ഹിര്‍സി അലി അവരുടെ ഏറ്റവും പുതിയ പുസ്തകത്തില്‍ പറയുന്നുണ്ട്, ” ഇസ്‌ലാമിക ഹിംസയുടെ വേര് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളിലല്ല- ദൈവശാസ്ത്ത്രിലെ പിഴവില്‍പോലുമല്ല- മറിച്ച് ഇസ്‌ലാമിന്റെ ആധികാരിക ഗ്രന്ഥത്തില്‍ തന്നെയാണ്.” ഖുര്‍ ആന്‍ മുഴുവന്‍ ഹിംസയാണെന്നാണ് അവരുടെ അഭിപ്രായം. ഹിംസാത്മകമായി പ്രവര്‍ത്തിക്കാന്‍ മുസ്‌ലീങ്ങളോട് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ടെന്നും അവര്‍ പറുന്നു.
ഇസ്‌ലാമിന്റെ പരിശുദ്ധ ഗ്രന്ഥത്തില്‍ ഹിംസാത്മകമായ ചില ഭാഗങ്ങളുള്ളതിനാല്‍ എല്ലാ മുസ്‌ലീങ്ങളും ഹിംസാമാര്‍ഗം സ്വീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഹിര്‍സി അലിയുടെ പരാമര്‍ശം. ബൈബിളിന്റെ സിംഹഭാഗവും ഹിംസയാണെങ്കിലും ക്രിസ്തുമതത്തെക്കുറിച്ച് അവര്‍ക്ക് അത്തരമൊരു അഭിപ്രായമില്ല. ഖുര്‍ആനിക വ്യാഖ്യാനങ്ങളുടെ സങ്കീര്‍ണതകളിലേക്ക് കടക്കാനോ സമാധാനം, നീതി, ദയ എന്നിവയെക്കുറിച്ചു പറയുന്ന ഭാഗങ്ങള്‍ പഠിക്കാനോ അവര്‍ക്ക് താല്‍പര്യവുമില്ല.
എന്തുകൊണ്ടാണ് ഭൂരിപക്ഷം മുസ്‌ലീങ്ങളും അക്രമാസക്തമായ തീവ്രവാദത്തെ തള്ളിക്കളയുന്നതെന്നോ യു.എസിലെ ആഭ്യന്തര തീവ്രവാദി ആക്രമണങ്ങളെല്ലാം എന്തുകൊണ്ടാണ് അമുസ്‌ലീങ്ങളയിട്ടുള്ളവര്‍ നടത്തുന്നതെന്നോ ഒന്നും അവര്‍ വിശദീകരിക്കാന്‍ തയ്യാറാകുന്നുമില്ല. ഇസ്‌ലാം എന്നാല്‍ ഹിംസമാത്രമാണെന്ന് പറഞ്ഞുവെയ്ക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ദുഖകരമെന്നു പറയട്ടെ, മിക്ക അമേരിക്കക്കാരും ഹിര്‍സി അലിയുടെ ധാരണ പങ്കുവെയ്ക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ നമ്മള്‍ ആവശ്യപ്പെടാത്തിടത്തോളം മുസ്‌ലീങ്ങള്‍ തീവ്രവാദത്തെ അംഗീകരിക്കുന്നു എന്നാണ് കരുതപ്പെടുന്നതും.
മലാല യൂസഫ് സായിക്ക് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടാന്‍ ഇസ്ലാമിക ഗ്രന്ഥം പ്രേചോദനമാകുമ്പോള്‍ എങ്ങനെയാണ് ശത്രുക്കളുടെ തലയറുക്കാന്‍ ഇസിസിനു അതേഗ്രന്ഥം പ്രേരണയാകുന്നത്? എങ്ങനെയാണ് 19ാം നൂറ്റാണ്ടിലെ അമേരിക്കന്‍ ഉടമകള്‍ക്ക് അടിമത്തത്തെ ബൈബിളിലൂടെ ന്യായീകരിക്കാനായത്? അതേ ഗ്രന്ഥത്തിലൂടെ അടിമത്തത്തെ ഇല്ലാതാക്കാനുള്ള ന്യായവും അടിമത്തത്തെ തുടച്ചുമാറ്റിയവര്‍ക്ക് കണ്ടെത്താനായതെങ്ങനെ? ഈ ചോദ്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ പരിശോധിക്കേണ്ടത്.
വിശുദ്ധ ഗ്രന്ഥങ്ങളുടെയും പാരമ്പര്യങ്ങളുടെയും നമ്മുടെ വ്യാഖ്യാനങ്ങളെ രൂപപ്പെടുത്തുന്നത് സാംസ്‌കാരിക-രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങളുടെയായ ഒരു നിരതന്നെയാണ്.
ചില മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും എന്തുകൊണ്ടാണ് നിന്ദ്യമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിശുദ്ധഗ്രന്ഥങ്ങളില്‍ നിന്നും – ഭൂരിപക്ഷം ആളുകളും പുണ്യപ്രവൃത്തികള്‍ക്ക് അതേ വിശുദ്ധഗ്രന്ഥങ്ങളില്‍ നിന്നും പ്രേരണയുള്‍ക്കൊള്ളുന്നുണ്ട് – പ്രേരണയുള്‍ക്കൊള്ളുന്നത് എന്നതാണ് ഇവിടെ യഥാര്‍ത്ഥത്തില്‍ ഉയരേണ്ട ചോദ്യം.
മലാല യൂസഫ് സായിക്ക് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടാന്‍ ഇസ്ലാമിക ഗ്രന്ഥം പ്രേചോദനമാകുമ്പോള്‍ എങ്ങനെയാണ് ശത്രുക്കളുടെ തലയറുക്കാന്‍ ഇസിസിനു അതേഗ്രന്ഥം പ്രേരണയാകുന്നത്? എങ്ങനെയാണ് 19ാം നൂറ്റാണ്ടിലെ അമേരിക്കന്‍ ഉടമകള്‍ക്ക് അടിമത്തത്തെ ബൈബിളിലൂടെ ന്യായീകരിക്കാനായത്? അതേ ഗ്രന്ഥത്തിലൂടെ അടിമത്തത്തെ ഇല്ലാതാക്കാനുള്ള ന്യായവും അടിമത്തത്തെ തുടച്ചുമാറ്റിയവര്‍ക്ക് കണ്ടെത്താനായതെങ്ങനെ? ഈ ചോദ്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ പരിശോധിക്കേണ്ടത്.
മതം ഒരു ഗണിതഗണമല്ല (Matrix). ഏതെങ്കിലും ഒരു രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമായി വിശ്വാസികള്‍ വിശുദ്ധഗ്രന്ഥങ്ങളില്‍ പ്ലഗ് ഇന്‍ ചെയ്ത് സ്വയം പ്രവര്‍ത്തിക്കുന്ന ഒരു പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നൊന്നുമില്ല.
വിശുദ്ധ ഗ്രന്ഥങ്ങളുടെയും പാരമ്പര്യങ്ങളുടെയും നമ്മുടെ വ്യാഖ്യാനങ്ങളെ രൂപപ്പെടുത്തുന്നത് സാംസ്‌കാരിക-രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങളുടെയായ ഒരു നിരതന്നെയാണ്. അല്ലാത്ത പക്ഷം എങ്ങനെയാണ് ഒരേ മതത്തിന് തീവ്രവാദ സംഘടനയെയും നോബല്‍പുരസ്‌കാര ജേതാവിനെയും സൃഷ്ടിക്കാനാവുക?
അടുത്തപേജില്‍ തുടരുന്നു
രഹസ്യമായല്ല മുസ്‌ലീങ്ങള്‍ തീവ്രവാദത്തെ അപലപിച്ചിട്ടുള്ളത് എന്നതാണ് വിചിത്രം. അവര്‍ പലപ്പോഴും പത്രക്കുറിപ്പുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെ കുറിപ്പുകള്‍ പരസ്യപ്പെടുത്തിയിരുന്നു. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാനറിയുന്ന ആര്‍ക്കും ഇസിസിനെയും സെപ്റ്റംബര്‍ 11 ആക്രമണത്തെയും മുസ്‌ലീങ്ങള്‍ അപലപിക്കുന്നതിനു നിരവധി ഉദാരഹണങ്ങള്‍ കണ്ടെത്താനാവും.
2. തീവ്രവാദത്തെ നിരവധിതവണ മുസ്‌ലീങ്ങള്‍ അപലപപിച്ചിട്ടുണ്ട് എന്ന വസ്തുതയെ മറന്നുകൊണ്ട് വീണ്ടും അവരോടതു തന്നെ ചെയ്യണമെന്ന് പറയുന്നതിനെ കുറിച്ച്:
ന്യൂയോര്‍ക്ക് ടൈംസ് കോളമെഴുത്തുകാരനായ തോമസ് ഫ്രീഡ്മാന്‍ 2005ല്‍ എഴുതി ” ഇന്നു വരെ പ്രമുഖരായ ഒരു മുസ്‌ലീം പുരോഹിതനും സംഘടനയും ഒസാമ ബിന്‍ ലാദനെ അപലപിച്ച് ഫത്‌വ ഇറക്കിയിട്ടില്ല.” ഇത് പരിഹാസ്യമായ ഒരു അവകാശവാദമാണ്. സെപ്റ്റംബര്‍ 11 ആക്രമണം കഴിഞ്ഞ് ഒരുമാസത്തിനുശേഷം ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള മുസ്‌ലിം നേതാക്കളുടെ അപലപിക്കല്‍ അദ്ദേഹത്തിന്റെ തന്നെ പത്രത്തില്‍ ഒരു മുഴുവന്‍പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ അപലപിക്കലിനെക്കുറിച്ച് പൊതുസമൂഹത്തിലെ ഭൂരിപക്ഷം പേര്‍ക്കും അറിയില്ലെന്നതിനാല്‍ ഫ്രീഡ്മാന് അത്തരമൊരു അസംബന്ധം ആരോപിക്കാനായി.
രഹസ്യമായല്ല അവര്‍ അപലപിച്ചിട്ടുള്ളത് എന്നതാണ് വിചിത്രം. അവര്‍ പലപ്പോഴും പത്രക്കുറിപ്പുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെ കുറിപ്പുകള്‍ പരസ്യപ്പെടുത്തിയിരുന്നു. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാനറിയുന്ന ആര്‍ക്കും ഇസിസിനെയുംസെപ്റ്റംബര്‍ 11 ആക്രമണത്തെയും മുസ്‌ലീങ്ങള്‍ അപലപിക്കുന്നതിനു നിരവധി ഉദാരഹണങ്ങള്‍ കണ്ടെത്താനാവും.
ഇന്റര്‍നെറ്റ് കാലഘട്ടത്തില്‍ ഇത്തരം യാഥാര്‍ഥ്യങ്ങളെ നമുക്ക് അവഗണിക്കാനാവില്ല. തീവ്രവാദത്തെ മുസ്‌ലീങ്ങള്‍ അപലപിക്കുന്നതിനു തെളിവുകള്‍ നിരവധിയാണ്. അത്തരം തെളിവുകളെ “കാണാതിരിക്കല്‍” മുസ്‌ലീങ്ങള്‍ക്കുനേരെ ശത്രുതയും സംശയവും വളര്‍ത്തുന്നതിനു തുല്യമാണ്.
ഇതു പറയുമ്പോള്‍ എന്താണ് എന്റെ മനസിലേക്ക് എത്തുന്നതെന്നു വെച്ചാല്‍, അന്നത്തെ വാഷിങ്ടണ്‍ പോസ്റ്റ് പോള്‍ സൂചിപ്പിച്ചത് ഭൂരിപക്ഷം വെളുത്ത ക്രിസ്ത്യാനികളും സി.ഐ.എ സ്‌പോണ്‍സര്‍ ചെയ്ത ആ പീഡനങ്ങളെ പിന്തുണച്ചിരുന്നു എന്നതാണ്. അവിടെ പീഡിപ്പിക്കപ്പെട്ടവര്‍ മുഴുവനും മുസ്‌ലീങ്ങളും അറബികളും മാത്രമായിരുന്നതും അതില്‍ വെളുത്ത തെക്കന്‍ ബാപ്റ്റിസ്റ്റുകളോ മെതേഡിസ്റ്റുകളോ ഉള്‍പ്പെട്ടിരുന്നില്ല എന്നതും പ്രസ്തുത സംഭവത്തില്‍ വംശീയമാനങ്ങളടങ്ങിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നതിന് പിമ്പലമേകുന്നുണ്ട്.
3. നമ്മുടെ തന്നെ ഭൂതകാലത്തിലെയും വര്‍ത്തമാന കാലത്തെയും അക്രമങ്ങളെ മറച്ചുപിടിക്കുന്നതു സംബന്ധിച്ച്:
എനിക്കറിയാം ഇതത്ര ജനപ്രീതിയുള്ള വിഷയമല്ല തന്നെ. ഫെബ്രുവരിയില്‍ നടന്ന നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റില്‍ ക്രിസ്തുമതം നടത്തിയിട്ടുള്ള ഹിംസയുടെ പാരമ്പര്യത്തെ പ്രസിഡന്റ് ബരാക്ക് ഒബാമതന്നെ വളരെ നന്നായി പ്രതിപാദിച്ചിരുന്നല്ലോ. രാഷ്ട്രീയ-മാധ്യമസ്ഥാപനങ്ങള്‍ ഞെട്ടലോടെയാണ് അതിനോട് പ്രതികരിച്ചത്. ക്രിസ്തീയ മതനേതാക്കളും പുരോഹിതന്മാരും മാത്രമടങ്ങുന്ന ഒരു സമ്മേളനത്തില്‍ ക്രിസ്തുമതത്തെ കുറിച്ച് ഇത്തരത്തില്‍ ക്ഷോഭജനകമായി പ്രതികരിച്ചതില്‍ ചില മാധ്യമങ്ങള്‍ പ്രസിഡന്റിനോട് തങ്ങളുടെ നിരാശപോലും പ്രകടിപ്പിച്ചിരുന്നു.
പാശ്ചാത്യ/ക്രിസ്തീയ ഹിംസകളെ കുറിച്ചുള്ള ഒരു സംഭാഷണം എന്നത് ബാലികേറാമല തന്നെയാണ്. അതിനര്‍ത്ഥം ഒബാമ അതിന് ശ്രമിച്ചു എന്നത് തെറ്റായിപ്പോയി എന്നല്ല. കുരിശുയുദ്ധങ്ങള്‍, മതദ്രോഹവിചാരണകള്‍, ദുര്‍മന്ത്രാരോപണ വിചാരണകള്‍, വധശിക്ഷകള്‍- ഇതെല്ലാം തന്നെ ക്രിസ്തീയ വിശ്വാസപ്രകാരം ന്യായീകരിക്കപ്പെട്ട അനീതി നിറഞ്ഞ ഹിംസകളായിരുന്നു. ഈ ശ്രേണിയില്‍ ഒട്ടനവധി സംഭവവികാസങ്ങള്‍ ഇനിയും കൂട്ടിച്ചേര്‍ക്കാവുന്നതാണ്; അറ്റ്‌ലാന്റിക് അടിമക്കച്ചവടം മുതല്‍ ഹിറ്റ്‌ലറുടെ ജര്‍മനിയും ബോസ്‌നിയന്‍ വംശഹത്യയും വരെ.
നമ്മുടെ കാലത്തേക്ക് തന്നെ വരാം. ഇന്ന് ഏറ്റവും മോശമായ ഉദാഹരണമാണല്ലോ സി.ഐ.എയുടെ നേതൃത്വത്തിലുള്ള ജയില്‍ പീഡനം. 2014ല്‍ ജയില്‍ പീഡനത്തെ കുറിച്ചുള്ള സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റീ റിപ്പോര്‍ട്ട് വന്നതോടെ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന “വാര്‍ ഓണ്‍ ടെറര്‍” പദ്ധതിയുടെ ഭാഗമായി വന്നിട്ടുള്ള അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് വെളിച്ചം കണ്ടത്.
പാശ്ചാത്യ/ക്രിസ്തീയ ഹിംസകളെ കുറിച്ചുള്ള ഒരു സംഭാഷണം എന്നത് ബാലികേറാമല തന്നെയാണ്. അതിനര്‍ത്ഥം ഒബാമ അതിന് ശ്രമിച്ചു എന്നത് തെറ്റായിപ്പോയി എന്നല്ല. കുരിശുയുദ്ധങ്ങള്‍, മതദ്രോഹവിചാരണകള്‍, ദുര്‍മന്ത്രാരോപണ വിചാരണകള്‍, വധശിക്ഷകള്‍- ഇതെല്ലാം തന്നെ ക്രിസ്തീയ വിശ്വാസപ്രകാരം ന്യായീകരിക്കപ്പെട്ട അനീതി നിറഞ്ഞ ഹിംസകളായിരുന്നു. ഈ ശ്രേണിയില്‍ ഒട്ടനവധി സംഭവവികാസങ്ങള്‍ ഇനിയും കൂട്ടിച്ചേര്‍ക്കാവുന്നതാണ്; അറ്റ്‌ലാന്റിക് അടിമക്കച്ചവടം മുതല്‍ ഹിറ്റ്‌ലറുടെ ജര്‍മനിയും ബോസ്‌നിയന്‍ വംശഹത്യയും വരെ.
ഇതു പറയുമ്പോള്‍ എന്താണ് എന്റെ മനസിലേക്ക് എത്തുന്നതെന്നു വെച്ചാല്‍, അന്നത്തെ വാഷിങ്ടണ്‍ പോസ്റ്റ് പോള്‍ സൂചിപ്പിച്ചത് ഭൂരിപക്ഷം വെളുത്ത ക്രിസ്ത്യാനികളും സി.ഐ.എ സ്‌പോണ്‍സര്‍ ചെയ്ത ആ പീഡനങ്ങളെ പിന്തുണച്ചിരുന്നു എന്നതാണ്. അവിടെ പീഡിപ്പിക്കപ്പെട്ടവര്‍ മുഴുവനും മുസ്‌ലീങ്ങളും അറബികളും മാത്രമായിരുന്നതും അതില്‍ വെളുത്ത തെക്കന്‍ ബാപ്റ്റിസ്റ്റുകളോ മെതേഡിസ്റ്റുകളോ ഉള്‍പ്പെട്ടിരുന്നില്ല എന്നതും പ്രസ്തുത സംഭവത്തില്‍ വംശീയമാനങ്ങളടങ്ങിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നതിന് പിമ്പലമേകുന്നുണ്ട്.
മുസ്‌ലീങ്ങളോട് ഭീകരവാദത്തെ അപലപിക്കണമെന്ന് പറയുന്നതിലൂടെ നമ്മള്‍ നമ്മുടെ ഭൂതകാലത്തിലെയും വര്‍ത്തമാനകാലത്തിലെയും സ്വന്തം അക്രമങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുകയാണ്. മാത്രവുമല്ല മുസ്‌ലീം “അപരത്വ”ത്തെ ഒഴിവാക്കുകയാണ്. അതിലൂടെ ഒരു ഹിംസാത്മക ലോക ക്രമത്തിനുള്ളിലെ നമ്മുടെ സങ്കീര്‍ണതകളെ നമുക്ക് ഗൗരവപൂര്‍വ്വം സമീപിക്കാതിരിക്കാനുമാവുന്നു.
മുസ്‌ലീങ്ങളോട് ഭീകരവാദത്തെ അപലപിക്കണമെന്ന് ആഹ്വാനം നല്‍കുന്നത് നിര്‍ത്തേണ്ട സമയമാണിത്. മറിച്ച് നമ്മളെ അടിമകളാക്കിയിരിക്കുന്ന ശത്രുതയുടെയും ഭയത്തിന്റെയും നേര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയമാണ്. മുസ്‌ലീങ്ങളോടുള്ള ഭയത്തില്‍ നിന്നും ഒരാള്‍ മുക്തമാകുക എന്നത് അവരുമായി സൗഹാര്‍ദത്തിലേര്‍പ്പെടുന്നതിന് തുല്യമാണെന്ന് കെന്‍ ചിറ്റ്‌വുഡ് എഴുതിയിട്ടുണ്ട്. അത് സത്യമാണെങ്കില്‍ നമ്മുടെ ഭയമല്ല നമ്മുടെ സൗഹൃദമായിരിക്കണം മുസ്‌ലീങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ നമ്മേ പ്രേരിപ്പിക്കേണ്ടത്.
കടപ്പാട്: സോജോ.നെറ്റ്