ന്യൂദല്‍ഹി: ക്രിസ്ത്യാനികളെയും ആദിവാസികളെയും ഏകീകൃത സിവില്‍ കോഡില്‍(യു.സി.സി) നിന്ന് ഒഴിവാക്കുമെന്ന് നാഗാലാന്‍ഡ് സര്‍ക്കാരിന് കേന്ദ്രം ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്.
ഏകീകൃത സിവില്‍ കോഡില്‍ ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ ആശങ്ക അറിയിക്കാന്‍ മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് ഇക്കാര്യം തീരുമാനമായതെന്ന് ദി മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
യു.സി.സിയുടെ പരിധിയില്‍ നിന്ന് ക്രിസ്ത്യാനികളെയും ആദിവാസി മേഖലകളിലെ ചില വിഭാഗങ്ങളെയും ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് അമിത് ഷാ പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കി.
Nagaland govt says Amit Shah has assured a Nagaland govt delegation led by CM Neiphiu Rio that the Centre is considering the exemption of Christians and some pockets of tribal areas from the scope of the proposed UCC.
UCC is only for Muslims?🤔https://t.co/Jkpp41QtM6
— Ravi Nair (@t_d_h_nair) July 7, 2023
നാഗാലാന്‍ഡിന് ഭരണഘടനയിലുള്ള പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 371 എ സംബന്ധിച്ച ആശങ്കയും പ്രതിനിധി സംഘം കേന്ദ്രത്തെ അറിയിച്ചെന്നും സര്‍ക്കാര്‍ വക്താവും മന്ത്രിയുമായ കെ.ജി. കെനി പറഞ്ഞു.
‘ക്രിസ്ത്യാനികളെയും ചില ഗോത്രവര്‍ഗ മേഖലകളെയും 22-ാമത് ലോ കമ്മീഷന്റെ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് കേന്ദ്രം സജീവമായി പരിഗണിക്കുകയാണെന്ന് അമിത് ഷാ ഞങ്ങളോട് പറഞ്ഞു.