“എന്റെ മകനെ അവന്റെ അച്ഛനെ പോലെ ഫുട്‌ബോളറായി കാണാനാണ് എനിക്ക് ആഗ്രഹം. അത് പറയുന്നതു പോലെ എളുപ്പമല്ലെന്നറിയാം. ഒന്നിനും അവനെ നിര്‍ബന്ധിക്കുകയില്ല. പക്ഷേ ഫുട്‌ബോളറായി വളരാന്‍ പ്രോത്സാഹിപ്പിക്കും” താരം പറയുന്നു.
മാഡ്രിഡ്: തന്റെ മകനെയും ഒരു പ്രൊഫഷണല്‍ ഫുട്‌ബോളറായി കാണാനാണ് ആഗ്രഹമെന്ന് ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അവനു ഇഷ്ടമുള്ള പ്രൊഫഷന്‍ സ്വീകരിക്കാം എന്നിരുന്നാലും ഫുട്‌ബോളറാകാന്‍ പ്രോത്സാഹിപ്പിക്കുമെന്നും ഒരു ഈജിപ്ത്യന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പോര്‍ച്ചുഗീസ് നായകന്‍ വ്യക്തമാക്കി.
“എന്റെ മകനെ അവന്റെ അച്ഛനെ പോലെ ഫുട്‌ബോളറായി കാണാനാണ് എനിക്ക് ആഗ്രഹം. അത് പറയുന്നതു പോലെ എളുപ്പമല്ലെന്നറിയാം. ഒന്നിനും അവനെ നിര്‍ബന്ധിക്കുകയില്ല. പക്ഷേ ഫുട്‌ബോളറായി വളരാന്‍ പ്രോത്സാഹിപ്പിക്കും” താരം പറയുന്നു.
നാലു തവണ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌ക്കാരം സ്വന്തമാക്കിയ താരം മകന്‍ ഫുട്‌ബോള്‍ പിന്തുടരുകയാണെങ്കില്‍ ഓരിക്കലും അവനെ ഗോള്‍കീപ്പറാകാന്‍ അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ചില ഫുട്‌ബോള്‍ ആരാധകരില്‍ നിന്ന് തന്റെ മകന് പലപ്പോഴും ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അത്തരം കാര്യങ്ങള്‍ തന്നെ വേദനിപ്പിക്കാറുണ്ടെന്നും പറഞ്ഞ റൊണാള്‍ഡോ ഇത്തരക്കാരെ നേരിടാന്‍ മകന്‍ സമര്‍ത്ഥനാണെന്നും വ്യക്തമാക്കി.