‘റൊണാള്‍ഡോയാണോ മെസിയാണോ മികച്ചതെന്ന് ചോദിച്ചാല്‍ എനിക്ക് പറയാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ മെസിയെ ഞാന്‍ എല്ലായ്‌പ്പോഴും കണ്ടിരുന്നു. വളര്‍ന്നു വരുമ്പോള്‍ എന്റെ പ്രിയപ്പെട്ട കളിക്കാരനായിരുന്നു അദ്ദേഹം. മെസി തന്റെ സഹതാരങ്ങളെ എല്ലായിപ്പോഴും മികച്ചതാക്കി മാറ്റുന്നു. കളിക്കളത്തില്‍ മെസി സ്വയം നടപ്പിലാക്കുന്ന ചില രീതികളാണ് ഞാന്‍ ചിന്തിക്കാറ്.
റൊണാള്‍ഡോയാണെങ്കില്‍ ഒരു അവിശ്വസനീയമായ താരമാണ്. എങ്കിലും ഏറ്റവും മികച്ച താരം ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ മെസിയുടെ പേര് പറയും. കാരണം ഞാന്‍ വളര്‍ന്നുവന്നപ്പോള്‍ മെസി എന്റെ പ്രിയപ്പെട്ട താരമായിരുന്നു,’ പുലിസിച്ച് ഇ.എസ്.പി.എന്നിനോട് പറഞ്ഞു.
ഫുട്‌ബോളിലെ ഇതിഹാസതാരങ്ങളില്‍ ഒരാളാണ് മെസി. അടുത്തിടെ എട്ടാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് മെസി നേടിയിരുന്നു. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിക്കുകയും ടൂണമെന്റിൽ ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിക്കൊണ്ട് ഗോള്‍ഡന്‍ ബോളും അര്‍ജന്റീനന്‍ ഇതിഹാസം സ്വന്തമാക്കിയിരുന്നു.
നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ താരമാണ് മെസി. അരങ്ങേറ്റ സീസണിൽ തന്നെ മയാമിക്കൊപ്പം മികച്ച പ്രകടനമാണ് മെസി പുറത്തെടുത്തത്. 14 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് മെസി നേടിയിട്ടുള്ളത്.
അതേസമയം റൊണാള്‍ഡോ നിലവില്‍ സൗദി ക്ലബ്ബ് അല്‍ നസറില്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. ഈ സീസണില്‍ സൗദി ക്ലബ്ബിനൊപ്പം മത്സരങ്ങളില്‍ നിന്നും 18 ഗോളുകളും ഒമ്പത് അസിസ്റ്റുകളും റോണോ നേടിയിട്ടുണ്ട്.
ബൊറൂസിയ ഡോര്‍ട്മുണ്ടിലും ചെല്‍സിലും കളിക്കുന്ന സമയങ്ങളില്‍ പുലിസിച്ച് ആറ് തവണയാണ് റൊണാള്‍ഡോക്കെതിരെ കളിച്ചിട്ടുള്ളത്.
പുലിസിച്ച് നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബ് എ.സി മിലാന്റെ താരമാണ്. ഇറ്റാലിയന്‍ ക്ലബ്ബിനൊപ്പം ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും നാല് ഗോളുകളും രണ്ട് അസിസ്റ്റുമാണ് പുലിസിച്ച് നേടിയത്.
Content Highlight: Christian Pulisic talks Lionel Messi is the best player in football.