| Monday, 23rd March 2020, 11:02 am

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് കുര്‍ബാന നടത്തി; തൃശ്ശൂരില്‍ വൈദികന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം അവഗണിച്ച് കുര്‍ബാന നടത്തിയ വൈദികനെ അറസ്റ്റ് ചെയ്തു. ഫാദര്‍ പോളി പടയാട്ടിയെയാണ് അറസ്റ്റ് ചെയ്തത്.

ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളിയിലാണ് കുര്‍ബാന നടത്തിയത്. കുര്‍ബാനയില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഫാദര്‍ പോളി പടയാട്ടി ഉള്‍പ്പടെ 100 പേരെയാണ് പ്രതികളാക്കിയിരിക്കുന്നത്.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം എല്ലാ മതനേതാക്കള്‍ക്കും നിര്‍ദ്ദേശം ല്‍കിയിരുന്നു.

എന്നാല്‍ ഇന്ന് രാവിലെയാണ് ഫാദര്‍ വിശ്വാസികളെ കൂട്ടി കുര്‍ബാന നടത്തിയത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more