| Saturday, 14th July 2018, 10:24 am

ജലന്ധര്‍ ബിഷപ്പിനെ സ്ഥാനത്തു നിന്ന് നീക്കണം; അജപാലനദൗത്യങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തണം; ആവശ്യവുമായി ക്രിസ്ത്യന്‍ സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന ജലന്ധര്‍ രൂപത ബിഷപ്പ് ഫാ. ഫ്രാങ്കോ മുളയ്ക്കലിനെ അജപാലന ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത്. വിവിധ ക്രിസ്ത്യന്‍ സംഘടനകളില്‍ അംഗങ്ങളായിട്ടുള്ള 178 പേര്‍ ഒപ്പ് രേഖപ്പെടുത്തിയ കത്താണ് സമര്‍പ്പിച്ചിരിക്കുന്നത്.

വിഷയത്തിന്റെ ഗൗരവം പരിഗണിച്ചാണ് എല്ലാവരും ചേര്‍ന്ന് കത്ത് സമര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്നും സംഘടനാപ്രതിനിധികള്‍ എന്ന നിലയിലും വ്യക്തിപരമായ പേരിലുമാണ് ഇതിനായി മുന്നോട്ടുവന്നിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

ലൈംഗികാപവാദ കേസില്‍ ഉള്‍പ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ മറ്റു ഉത്തരവാദിത്തങ്ങളില്‍ നിന്നും ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധിയായ ജിയാംബാറ്റിസ്റ്റ ദിക്ക്വാര്‍ട്ടോയ്ക്ക് വിവിധ സംഘടനകള്‍ കത്ത് സമര്‍പ്പിച്ചു.


Also Read: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം 2019 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ആരംഭിക്കും: അമിത് ഷാ


ബിഷപ്പും അദ്ദേഹത്തിനു കീഴിലുള്ള പുരോഹിതരും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങളും ചെളിവാരിയെറിയലുകളും കന്യാസ്ത്രീയുടെയും കുടുംബത്തിന്റെയും വെളിപ്പെടുത്തലുകളും സഭയ്ക്കു വലിയ കളങ്കം ചാര്‍ത്തിയിരിക്കുകയാണെന്ന് കത്തില്‍ പറയുന്നു.

ലൈംഗീകാപവാദവും തുടര്‍ന്നുണ്ടായ സംഭവങ്ങളും സഭയ്ക്ക് സമൂഹത്തിനു മുന്‍പില്‍ വലിയ നാണക്കേടുണ്ടാക്കിയതിനാല്‍ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തല്‍സ്ഥാനത്തു നിന്നു നീക്കണമെന്നാണ് കത്തിലെ ആവശ്യം.

കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ എത്രയും വേഗം ബിഷപ്പിനെ സ്ഥാനത്തുനിന്നും മാറ്റണമെന്ന് മാര്‍പ്പാപ്പയോട് ആവശ്യപ്പെടണമെന്നാണ് പ്രതിനിധിയ്ക്കയച്ച കത്തിലെ പ്രധാന ആവശ്യം. പീഡനക്കേസുകളില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പറയുന്ന സഭ, ആ നയം പ്രവര്‍ത്തിയില്‍ കാണിയ്ക്കണമെന്നും കത്തില്‍ പറയുന്നു.


Also Read: തൊഴിലില്ലായ്മ രൂക്ഷം; സൗദിയില്‍ സ്വദേശിവത്കരണം കടുപ്പിച്ചേക്കും: ഈ വര്‍ഷം രാജ്യം വിട്ടത് 8 ലക്ഷം പേര്‍


കത്തോലിക്‌സ് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയ്ക്കും വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയച്ചിട്ടുണ്ട്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമക്കേസുകളില്‍ എടുക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചുള്ള സി.ബി.സി.ഐ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തിലും ഉടനടി നടപ്പാക്കണമെന്ന് സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രാസിയസിനയച്ച കത്തില്‍ വ്യക്തമായി ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

എല്ലാ രൂപതകളും കുട്ടികളോടും സ്ത്രീകളോടുമുള്ള ലൈംഗികാതിക്രമക്കേസുകളില്‍ നിയമസംവിധാനത്തോട് സഹകരിക്കണമെന്നും രൂപതാ തലങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൃത്യമായ രൂപരേഖയുണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പുരോഹിതന്മാരാകുന്നവരെ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കത്തില്‍ നിര്‍ദ്ദേശമുണ്ട്.

We use cookies to give you the best possible experience. Learn more