ജലന്ധര്‍: ഇനി മലയാളി ബിഷപ്പിനെ വേണ്ടെന്ന് പഞ്ചാബിലെ ക്രിസ്ത്യന്‍ സംഘടനകള്‍. ഫ്രാങ്കോ ബിഷപ്പായി ജലന്ധറില്‍ തിരിച്ചുവരുന്നതിനോട് യോജിപ്പില്ലെന്നും ക്രിസ്ത്യന്‍ സംഘടനകള്‍ വ്യക്തമാക്കി.
ഫ്രാങ്കോയ്ക്കു പകരം പുതിയ ബിഷപ്പായി പഞ്ചാബി വരണം. ഫ്രാങ്കോ മുളയ്ക്കല്‍ തെറ്റു ചെയ്തുവെന്ന് കോടതി കണ്ടെത്തിയാല്‍ അത് അംഗീകരിക്കും.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ സമരവുമായി രംഗത്തെത്തിയതോടെയാണ് ഫ്രാങ്കോയെ ജലന്ധര്‍ രൂപത ചുമതലയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
മുംബൈ അതിരൂപത മുന്‍ സഹായ മെത്രാന്‍ ആഗ്നെലോ റൂഫിനൊ ഗ്രേഷ്യസിനാണ് ജലന്ധര്‍ രൂപതയുടെ പകരം ചുമതല നല്‍കിയത്.
വെള്ളിയാഴ്ചയാണ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തത്. ഇതിനു പിന്നാലെയാണ് മലയാളി ബിഷപ്പിനെ വേണ്ടെന്ന ആവശ്യവുമായി പഞ്ചാബിലെ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയത്.