തിരുവനന്തപുരം: കേരളത്തിലേക്ക് മുസ്‌ലിം സമുദായത്തിന്റെ കുടിയേറ്റമുണ്ടായാല്‍ സംസ്ഥാനത്തെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമെന്ന ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം ചര്‍ച്ചയാകുന്നു. കേരളത്തില്‍ ക്രിസ്ത്യന്‍ വംശഹത്യ വ്യാപകമാകുന്നുവെന്നും ഫാദര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ധ്യാന പ്രഭാഷണത്തിലാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍.
കേരളത്തിലെ ഇന്നത്തെ സ്ഥിതിഗതികള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകള്‍ എല്ലാ തലങ്ങളിലേക്കും വ്യാപിക്കുകയാണെന്നും ഫാദര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഒരു വിഭാഗം അതിതീവ്ര സ്വഭാവം കാണിച്ച് ക്രിസ്തീയ സമൂഹത്തെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റ മാറിവരുന്ന സാഹചര്യങ്ങള്‍ അതീവ ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്. എല്ലായിടത്തും തീവ്രവാദ സ്വഭാവ ഗ്രൂപ്പുകള്‍ വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ക്കാണ് നാം സാക്ഷിയാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തില്‍ പ്രബലപ്പെടാന്‍ തുടങ്ങിയിരിക്കുകയാണ്. രാഷ്ട്രീയപാര്‍ട്ടികളില്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തകരിലും സാഹിത്യകാരന്മാര്‍ക്കിടയിലും ഇത്തരം തീവ്ര സ്വഭാവമുള്ള ജിഹാദിസ്റ്റുകള്‍ ഉണ്ട്- ഫാദര്‍ പറഞ്ഞു.
ക്രിസ്തീയ സമൂഹത്തെ തേജോവധം ചെയ്യുന്ന ഒരുപാട് മൂവ്‌മെന്റുകള്‍ കാണാന്‍ സാധിക്കും. സമൂഹത്തിലെ ഓരോരുത്തരെയും ചില ഗ്രൂപ്പുകള്‍ വാങ്ങിവെച്ചിരിക്കുകയാണ്. കേരളത്തിലെ ഒരു സമുദായത്തെ വംശഹത്യ ചെയ്യുകയാണ് ഇവരുടെയെല്ലാം ഉദ്ദേശ്യമെന്നും ഫാദര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലും കര്‍ണ്ണാടകത്തിലും ഐ.എസ് തീവ്രവാദ ഗ്രൂപ്പുകള്‍ പിടിമുറുക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് തന്നിരിക്കുകയാണ്. എന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ലെന്നും ഫാദര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് മുസ്‌ലിങ്ങള്‍ കേരളത്തിലേക്ക് വന്നാല്‍ കേരളത്തിന്റെ സന്തുലിതാവസ്ഥ ഇല്ലാതാകുമെന്നും ഫാദര്‍ പറയുന്നു. സ്വീഡനില്‍ ഇതാണ് സംഭവിച്ചത്.
അഭയാര്‍ഥികളായി എത്തിയ ന്യൂനപക്ഷത്തെ അവിടുത്തുകാര്‍ സ്വീകരിച്ചു. അത് കലാപത്തിലേക്ക് നയിച്ചു. ന്യൂനപക്ഷമാണവര്‍, എന്നാല്‍ സമുദായത്തിന്റെ പേര് കളയാന്‍ ഇത്രയും പേര്‍ മതിയെന്നും പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ക്രിസ്ത്യന്‍ മതപുരോഹിതന്‍മാരെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയുമാണ് ചിലര്‍. ഈ ലോക്ഡൗണ്‍ കാലത്ത് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന്റെ ശവസംസ്‌കാരം നടന്നത് അകലവും നിയമവും പാലിക്കാതെയാണ്.
എന്നാല്‍ ഇടുക്കിയില്‍ മതപുരോഹിതന്റെ ശവസംസ്‌കാരത്തിന്റെ കാര്യത്തില്‍ കടുംപിടുത്തം കാണിച്ചു. ഇത് വിവേചനമാണെന്നും ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക