| Saturday, 20th January 2018, 5:55 pm

കണ്ണന്താനത്തിന്റെ പുതിയ തള്ളുകള്‍ ഇവിടെ ചെലവാകില്ല; ക്രിസ്റ്റ്യന്‍ പള്ളികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായം വേണ്ടെന്ന് സഭാ നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ക്രൈസ്തവ സഭകള്‍ കേന്ദ്രീകരിച്ചുള്ള കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പുതിയ തള്ളലുകള്‍ നിരസിച്ച് സഭാനേതൃത്വം. മേഘാലയത്തിലെ രണ്ട് ക്രിസ്ത്യന്‍ പള്ളികളുടെ പുരോഗതിക്കായി പ്രഖ്യാപിച്ച 70 കോടിയുടെ പാക്കേജാണ് സഭാ നേതൃത്വം വേണ്ടെന്നുവച്ചത്.

നേരത്തേ ആരാധാനാലയങ്ങളുടെ വികസനത്തിനായി മോദി സര്‍ക്കാര്‍ ചില പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഒരു ധനസഹായവും പള്ളികളുടെ വികസനത്തിന് ആവശ്യമില്ലെന്നാണ് സഭാ നേതൃത്വം അറിയിച്ചത്.

സാമ്പത്തിക സഹായം വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. പള്ളികളുടെ വികസനത്തിന് വിശ്വാസികളുടെ സഹകരണമാണ് വേണ്ടത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പള്ളി ലക്ഷ്യമാക്കിയുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ വരുന്ന ഫെബ്രുവരി 27 നാണ് മേഘാലയത്തില്‍ തെരഞ്ഞെടുപ്പ്.

സംസ്ഥാനങ്ങളിലെ ആരാധാനാലയങ്ങളുടെ പുരോഗതിക്കായി സ്വദേശ് ദര്‍ശന്‍ എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്രിസ്ത്യന്‍ പള്ളികള്‍ക്കുള്ള പാക്കേജുകള്‍ പ്രഖ്യാപിച്ചത്.

We use cookies to give you the best possible experience. Learn more