കരിബീയ: മുന്‍ സഹതാരം രാംനരേശ് സര്‍വനെതിരെ വിദ്വേഷ പരാമര്‍ശവുമായി ക്രിസ് ഗെയ്ല്‍. സര്‍വന്‍ കൊറോണ വൈറസിനേക്കാള്‍ മോശമാണെന്ന് ഗെയ്ല്‍ പറഞ്ഞു.
കരിബീയന്‍ പ്രീമിയര്‍ ലീഗ് ടീമായ ജമൈക്ക തലാവാസില്‍ ഗെയ്‌ലിനെ നിലനിര്‍ത്തേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നാലെയാണ് ഗെയ്‌ലിന്റെ പരാമര്‍ശം. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഗെയ്‌ലിന്റെ പ്രതികരണം.
‘സര്‍വന്‍, നിങ്ങള്‍ പാമ്പിനേക്കാള്‍ വിഷമാണ്. കൊറോണ വൈറസിനേക്കാള്‍ ഭീകരനാണ്. നിങ്ങളുടെ കണ്ണില്‍ തിന്മ കാണാം.’
രാംനരേശ് സര്‍വനാണ് തലാവാസ് ടീമിന്റെ ക്യാപ്റ്റന്‍. സി.പി.എല്ലിലെ ആദ്യ നാല് സീസണിലും ഗെയ്ല്‍ ടീമിനൊപ്പമുണ്ടായിരുന്നു. പിന്നീട് മറ്റ് ടീമുകളിലും കളിച്ചു.
നിലവില്‍ ഡാരന്‍ സമിയുടെ സെന്റ് ലൂസിയ സൂക്ക്‌സിലാണ് ഗെയ്ല്‍ സി.പി.എല്‍ കളിക്കുന്നത്.
1996 മുതല്‍ കളിക്കുന്ന താന്‍ ഇപ്പോഴും സ്‌ട്രോംഗാണെന്ന് മൂന്ന് പാര്‍ട്ടുള്ള യൂട്യൂബ് വീഡിയോയില്‍ ഗെയ്ല്‍ പറയുന്നു.
‘ ആ കാലഘട്ടത്തില്‍ കളി തുടങ്ങി ഇപ്പോഴും കളിക്കുന്നത് ഞാന്‍ മാത്രമാണ്. ഓരോ ദിവസവും എന്റെ കരുത്ത് കൂടുകയാണ്.’ ഗെയ്ല്‍ പറയുന്നു. സര്‍വന് കീഴില്‍ മറ്റ് കളിക്കാരും അസ്വസ്ഥരാണെന്ന് ഗെയ്ല്‍ പറഞ്ഞു.
ആഗസ്റ്റ് 19 മുതല്‍ സെപ്തംബര്‍ 26 വരെയാണ് സി.പി.എല്‍ നടക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.