ബംഗളൂരു: ഐ.പി.എല്ലില്‍ വെടിക്കെട്ട് പ്രകടനത്തോടെ അതിവേഗ സെഞ്ച്വറിയും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും സ്വന്തമാക്കിയ ക്രിസ് ഗെയ്‌ലിന്റെ ഇന്നിംഗ്‌സിന് ഇന്ന് ഏഴ് വയസ്. 2013 ഏപ്രില്‍ 23 നായിരുന്നു പൂനെ വാരിയേഴ്‌സിനെതിരായ ഗെയ്‌ലിന്റെ വെടിക്കെട്ട് ബാറ്റിംഗ്.
ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 263 റണ്‍സാണ് നേടിയത്. ഇതില്‍ 175 റണ്‍സും നേടിയത് ഗെയ്‌ലായിരുന്നു.
17 സിക്‌സും 13 ഫോറുമാണ് ഗെയ്ല്‍ ഇന്നിംഗ്‌സില്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പൂനെയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സേ നേടാനായൊള്ളൂ. 130 റണ്‍സിനായിരുന്നു ബംഗളൂരുവിന്റെ ജയം. രണ്ട് വിക്കറ്റും ഗെയ്ല്‍ നേടിയിരുന്നു.
2010 ല്‍ 37 പന്തില്‍ സെഞ്ച്വറി നേടിയ യൂസുഫ് പത്താന്റെ റെക്കോഡാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഗെയ്ല്‍ പഴങ്കഥയാക്കിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
WATCH THIS VIDEO: