മുംബൈ: ഐ.പി.എല്ലില്‍ നിന്നും തലയും താഴ്ത്തിയാണ് പുറത്തായെങ്കിലും ആരാധകരുടെ വിമര്‍ശനങ്ങള്‍ കേട്ടു മടങ്ങാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങള്‍.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് പോയന്റ് പട്ടികയില്‍ ഏറ്റവും അവസാനക്കാരായാണ് ബാംഗ്ലൂര്‍ പുറത്തായത്. 14 മത്സരങ്ങളില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമാണ് കോഹ്‌ലിപ്പടയ്ക്ക് ജയിക്കാന്‍ സാധിച്ചത്.
ടീമിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അവയെ എങ്ങനെ കൊട്ടിയൊതുക്കാം എന്ന് കാണിച്ചു തരികയാണ് യുണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയില്‍. സോഷ്യല്‍ മീഡിയയിലെ ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് തന്റേതായ ശൈലിയിലാണ് ഗെയില്‍ നേരിട്ടിരിക്കുന്നത്.
തന്റെ പരസ്യ പ്രചരങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വീഡിയോയുമായെത്തിയ ഗെയിനെതിരെ നിരവധി ആരാധകര്‍ ഗെയിലിന്റെ പോസ്റ്റിന് താഴെ എത്തിയിരുന്നു. ആരാധകരുടെ ട്രോളുകള്‍ക്കെല്ലാം ചുട്ടമറുപടിയാണ് വെസ്റ്റ് ഇന്‍ഡീസ് താരം നല്‍കിയത്.
വീഡിയോയ്ക്ക് വന്ന കമന്റുകള്‍ക്ക് തത്സമയം തന്നെ ഗെയില്‍ മറുപടി നല്‍കുകയാണ്. ചില ആരാധകരുടേത് രസകരമായ ചോദ്യങ്ങളായിരുന്നുവെങ്കില്‍ ഒരു വിരുതന്‍ പറഞ്ഞത് ഗെയിലിനെ കണ്ടാല്‍ മണ്ടത്തരം പറയുന്നവനെ എടുത്തിട്ടടിക്കുന്നവനായിട്ടാണ് തോന്നുന്നത് എന്നായിരുന്നു. എന്നാല്‍ താന്‍ യഥാര്‍ത്ഥത്തില്‍ ഫൈറ്ററല്ല മറിച്ച് ലൗവ്വറാണെന്നായിരുന്നു ഗെയിലിന്റെ മറുപടി.
ഗെയിലിനേക്കാള്‍ മികച്ച താരം വിരാടാണെന്ന് പറഞ്ഞ തന്നെ ഒരുത്തന്‍ മര്‍ദ്ദിച്ചെന്നു പറഞ്ഞ ആരാധകനോട് തല്ലിയത് ആരാണെന്നു പറ, അവനെ ഞാന്‍ കൈകാര്യം ചെയ്യാം എന്നായിരുന്നു ഗെയിലിന്റെ മറുപടി.
താന്‍ തന്നെയാണ് യഥാര്‍ത്ഥ രാജാവെന്നു പറഞ്ഞ ഗെയില്‍ തന്റെ രാജാവിന്റെ വേഷത്തിലുള്ള പെയിന്റിംഗും ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ, നായകന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റ് ഗെയിലിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഘടനയ്ക്ക് സംഭാവനയായി ലഭിച്ചിരുന്നു. കോഹ് ലിയുടെ ബാറ്റ് ലേലത്തിനു വെക്കാനാണ് ഉദ്ദേശം.