| Sunday, 2nd June 2024, 3:24 pm

ഞാൻ ബോംബിൽ ഒപ്പ് വെച്ചിട്ടില്ല, പ്രചരിക്കുന്ന വാർത്തകൾ തെറ്റ് : ക്രിസ് ഇവാൻസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: സാമൂഹ്യ മാധ്യമങ്ങളിൽ തന്റെ പേരിൽ പ്രചരിക്കുന്ന ചിത്രത്തിന് വിശദീകരണവുമായി ക്യാപ്റ്റൻ അമേരിക്കൻ താരം ക്രിസ് ഇവാൻസ്. പ്രചരിക്കുന്ന ചിത്രങ്ങളും വാർത്തകളും വ്യാജമാണെന്ന് ക്രിസ് ഇവാൻസ് പറഞ്ഞു.

ബോംബിന് മുകളിലായി ഒപ്പുവെക്കുന്ന ക്രിസ് ഇവാൻസിന്റെ ഒരു ചിത്രം അടുത്തിടെയായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ക്രിസ് ഇവാൻസ് ഇസ്രഈൽ ബോംബിൽ ഓട്ടോഗ്രാഫ് നൽകുന്നു എന്ന രീതിയിലായിരുന്നു പ്രചരിച്ചത്. അതിനുള്ള മറുപടിയുമായയാണ് താരം ഇപ്പോൾ രംഗത്തെത്തിയത്.

ഈ ചിത്രം 2016 ഡിസംബറിൽ തുർക്കിയിലെ യുണൈറ്റഡ് സർവീസ് ഓർഗനൈസേഷൻ പര്യടനത്തിനിടെ എടുത്തതാണെന്ന് താരം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. താൻ ഒപ്പുവെച്ചത് ബോംബിൽ അല്ലെന്നും അത് സൈനികർ പരിശീലന ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന കൃത്രിമ ആയുധമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഈ ചിത്രത്തെ ചുറ്റിപ്പറ്റി ധാരാളം തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ ചിത്രം 2016ൽ ഒരു യു.എസ്.ഒ യാത്രക്കിടെ എടുത്തതാണ്. നമ്മുടെ സൈനികരോടുള്ള ആദരവ് പ്രകടിപ്പിക്കാൻ മറ്റ് ചില അഭിനേതാക്കളോടൊപ്പവും ഗായകരോടൊപ്പവുമാണ് ഞാൻ അവിടെ പോയത്. ഞാൻ ഒപ്പിട്ട വസ്തു ബോംബോ മിസൈലോ മറ്റൊരു തരത്തിലുമുള്ള ആയുധങ്ങളോ അല്ല. അതവർ പരിശീലനത്തിന് ഉപയോഗിക്കുന്ന ഒരു ഉപകരണം മാത്രമാണ്,’ എന്നായിരുന്നു അദ്ദേഹം ഇൻസ്റ്റാഗ്രമിൽ കുറിച്ചത്.

തുടർന്ന് അദ്ദേഹത്തിനെതിരെയുള്ള വിമർശനങ്ങൾ വർധിക്കുകയായിരുന്നു. ചില ആരാധകർ ഇവാൻസ് ഇസ്രഈലി ബോംബിൽ ഒപ്പിടുന്നുവെന്ന് തെറ്റായി വിമർശിക്കാൻ തുടങ്ങി.

അതേസമയം ചിത്രം എട്ട് വർഷങ്ങൾക്ക് മുൻപ് തുർക്കിയിൽ വെച്ച് ഒരു യു.എസ്.ഒ പര്യടനത്തിനിൽ എടുത്തതാണെന്നും ഒപ്പിട്ട വസ്തു ആയുധത്തിന്റെ മാതൃകയിൽ രൂപകൽപ്പന ചെയ്ത പരിശീലനോപകാരണമാണെന്നും ദി ഹോളിവുഡ് റിപ്പോർട്ടർ പറഞ്ഞു.

Content Highlights: Chris Evans  reacts about the rumours

We use cookies to give you the best possible experience. Learn more