കൊച്ചി: ചോറ്റാനിക്കര ക്ഷേത്രം നവീകരണത്തിനായി 500 കോടി രൂപ വാഗ്ദാനം ചെയ്ത രത്‌നവ്യാപാരിയുമായുള്ള ധാരണയില്‍ നിന്ന് കൊച്ചി ദേവസ്വം ബോര്‍ഡ് പിന്മാറുന്നു. തുക വാഗ്ദാനം ചെയ്ത കര്‍ണാടകയിലെ രത്‌നവ്യാപാരിയെന്ന് അവകാശപ്പെട്ട ഗണശ്രാവണ്‍ എങ്ങനെ പണം നല്‍കുമെന്ന് അറിയിക്കാത്തതിനെ തുടര്‍ന്നാണ് പിന്മാറ്റം.
ഗണശ്രാവണ്‍ നേരത്തെ ക്ഷേത്ര നവീകരണത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഗണശ്രാവണുമായി ധാരണാപത്രത്തില്‍ ഒപ്പിടാനും തീരുമാനിച്ചിരുന്നു.
ഇതിനായി ഹൈക്കോടതിയുടെ അനുമതിയും തേടി. എന്നാല്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് കൃത്യമായി വിശദീകരിക്കാന്‍ ഗണശ്രാവണിനായില്ല.
ഗണശ്രാവണിനോട് ദേവസ്വം ഓംബുഡ്‌സ്മാന്റെ മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചെങ്കിലും ഒരു തവണയേ ഹാജരായുള്ളൂ. വിശദാംശങ്ങളുമായി വരണമെന്നാവശ്യപ്പെട്ടതോടെയാണ് രണ്ടാമത് ഹാജരാകാന്‍ തയ്യാറാകാതിരുന്നത്.
ഇയാളുടെ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായില്ല. ഇതോടെ പദ്ധതിക്ക് അനുമതി തേടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയും ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു.
സര്‍ക്കാരിന് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് ഗണശ്രാവണിന് എതിരായിരുന്നു. സാമ്പത്തിക സ്രോതസ്സിലടക്കം അവ്യക്തതയുണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Chottanikakra Temple Renaissance 500 Crore Diamond Seller