Daily News
ബഡാ ലോകത്തിന്റെ ഛോട്ടാ രാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Oct 27, 01:17 pm
Tuesday, 27th October 2015, 6:47 pm

അന്താരാഷ്ട്ര വേരുള്ള അധോലോക സമ്രാട്ടായി മാറിയ ഛോട്ടാ രാജന്റെ ജീവിതം തികച്ചും അവിശ്വസനീയതകള്‍ നിറഞ്ഞതാണ്. മുംബൈയിലെ ശങ്കര്‍ തിയറ്ററിന് മുന്നില്‍ സിനിമാ ടിക്കറ്റ് മറിച്ചുവില്‍ക്കുന്ന സാധാരണക്കാരനായ ഒരു പയ്യനില്‍നിന്നുമാണ് ഛോട്ടാ രാജന്‍ എന്ന ഡോണിലേക്കുള്ള ഇദ്ദേഹത്തിന്റെ യാത്ര

quote-mark

കൊലപാതകം, കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം എന്നിങ്ങനെ നിരവധി ക്രിമിനല്‍ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ് ഇന്തോനേഷ്യയില്‍ അറസ്റ്റിലായ നാന എന്ന് വിളിപ്പേരുള്ള രാജേന്ദ്ര സദാശിവ നികല്‍ജി എന്ന ഛോട്ടാ രാജന്‍. ഇന്ത്യയില്‍ ഇരുപതു കൊലക്കേസുകളിലെ പ്രതിയാണിയാള്‍. ഒരു കാലത്ത് ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്നു ഈ അമ്പത്തഞ്ചുകാരന്‍. ദാവൂദിന്റെ ഡി കമ്പനിയിലെ പ്രമുഖന്‍. പിന്നീടു ദാവൂദുമായി തെറ്റിപ്പിരിഞ്ഞതു മുതല്‍ ഇയാളെ വധിക്കാന്‍ അവസരം പാര്‍ത്തു കഴിയുകയായിരുന്നു ദാവൂദിന്റെ ആളുകള്‍.

blank

ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ ഛോട്ടാ രാജന്റെ അറസ്റ്റാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഏറ്റവും പ്രധാന വാര്‍ത്ത. കഴിഞ്ഞ രണ്ടു ദശകമായി ഒളിവിലായിരുന്ന ഛോട്ടാ രാജന്റെ അറസ്‌റ്റോടെ 1995 മുതലുള്ള ഇന്റര്‍പോളിന്റെ തിരച്ചിലിനാണ് ഇവിടെ അന്ത്യമാകുന്നത്.

ഇന്ത്യന്‍ സുരക്ഷ ഏജന്‍സികളുടെ കയ്യില്‍ നിന്നും എന്നും തെന്നിമാറിയിരുന്ന വലിയ ഒരു മത്സ്യമായിരുന്നു യഥാര്‍ത്ഥത്തില്‍ ഛോട്ടരാജന്‍. 20 വര്‍ഷം മുന്‍പ് ഇന്ത്യവിട്ട ഛോട്ട രാജന്‍ പിന്നീട് ഇന്ത്യയില്‍ വന്നതായി ഇന്ത്യന്‍ സര്‍ക്കാറിന് തെളിവൊന്നും ഇല്ല. എന്നാല്‍ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലിരുന്നു ഛോട്ടാ രാജന്‍ ഇന്ത്യയിലെ ബിസിനസുകള്‍ നിയന്ത്രിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഇന്തോനേഷ്യന്‍, ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഏജന്‍സികളുമായി ഒത്തൊരുമിച്ച് നടത്തിയ നീക്കത്തിനൊടുവില്‍ ഛോട്ടാരാജന് അടിയറവ് പറയേണ്ടി വന്നു.

നരേന്ദ്രമോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനസമയത്ത് തന്നെ ഓസ്്‌ട്രേലിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇന്ത്യന്‍ മുഖ്യസുരക്ഷ ഉപദേഷ്ടാവ് നടത്തിയ ചര്‍ച്ചയില്‍ ഛോട്ടാ രാജനെക്കുറിച്ചുള്ള സൂചനകള്‍ കൈമാറുവാന്‍ ധാരണയായിരുന്നു. ഇതിന്റെ ഫലമായി സെപ്തംബറില്‍ ഛോട്ടാ രാജന്റെ സാന്നിധ്യമുള്ളതായി ഓസ്‌ട്രേലിയന്‍ ഏജന്‍സികള്‍ ഇന്ത്യയെ അറിയിച്ചു.

എന്നാല്‍ രാജനെ അറസ്റ്റ് ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ ഏജന്‍സികള്‍ ഒരുഘട്ടത്തില്‍ തയ്യാറായില്ല. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും സഞ്ചരിക്കുന്ന ഛോട്ടാ രാജന്റെ ഐഡന്റിറ്റി മനസിലാക്കുവാന്‍ സാധിക്കാത്തതാണ് ഓസ്‌ട്രേലിയയെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും പിന്നോട്ടടിച്ചത്. എന്നാല്‍ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സുരക്ഷാ ഏജന്‍സി നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഛോട്ടാരാജന്‍ എന്ന അധോലോക നായകനെ തങ്ങളുടെ വിലങ്ങില്‍ അവര്‍ തളച്ചത്.

മുംബൈയിലെ ചെമ്പൂരിലെ സാധാരണ കുടുംബത്തില്‍ ജനിച്ച് കരിഞ്ചന്തയില്‍ സിനിമാ ടിക്കറ്റ് വിറ്റുതുടങ്ങിയ ജീവിതത്തില്‍ ആദ്യത്തെ കൊലപാതകം ടിക്കറ്റ് തര്‍ക്കത്തില്‍ തന്നെ ആയിരുന്നു. പിന്നെ മുംബൈ അധോലോകത്തിന്റെ വാതിലുകള്‍ ഛോട്ടാ രാജന് മുന്നില്‍ തുറക്കുകയായിരുന്നു. രാജന്‍ നായര്‍ എന്ന സംഘത്തലവനോടൊപ്പമായിരുന്നു തുടക്കം. പിന്നെ ഹൈദരാബാദിയായ യാദാഗിരിയുമായുള്ള ബന്ധം. തുടര്‍ന്ന് ബഡാ രാജനുമായി ചേര്‍ന്ന് പുതിയ സംഘം ഉണ്ടാക്കി.

RAJAN

കൊലപാതകം, കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം എന്നിങ്ങനെ നിരവധി ക്രിമിനല്‍ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ് ഇന്തോനേഷ്യയില്‍ അറസ്റ്റിലായ നാന എന്ന് വിളിപ്പേരുള്ള രാജേന്ദ്ര സദാശിവ നികല്‍ജി എന്ന ഛോട്ടാ രാജന്‍. ഇന്ത്യയില്‍ ഇരുപതു കൊലക്കേസുകളിലെ പ്രതിയാണിയാള്‍. ഒരു കാലത്ത് ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്നു ഈ അമ്പത്തഞ്ചുകാരന്‍. ദാവൂദിന്റെ ഡി കമ്പനിയിലെ പ്രമുഖന്‍. പിന്നീടു ദാവൂദുമായി തെറ്റിപ്പിരിഞ്ഞതു മുതല്‍ ഇയാളെ വധിക്കാന്‍ അവസരം പാര്‍ത്തു കഴിയുകയായിരുന്നു ദാവൂദിന്റെ ആളുകള്‍.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ മറ്റൊരു പേരില്‍ കഴിഞ്ഞിരുന്ന ഛോട്ടാ രാജന്‍ അവിടെ നിന്ന് ഇന്തോനേഷ്യയിലെ ബാലിയിലുള്ള റിസോര്‍ട്ടില്‍ പോകാനായി വിമാനത്തില്‍ വന്നിറങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഇന്റര്‍പോളാണ് ഇന്തോനേഷ്യന്‍ പോലീസിനു ഈ രഹസ്യ വിവരം നല്‍കിയത്.

അന്താരാഷ്ട്ര വേരുള്ള അധോലോക സമ്രാട്ടായി മാറിയ ഛോട്ടാ രാജന്റെ ജീവിതം തികച്ചും അവിശ്വസനീയതകള്‍ നിറഞ്ഞതാണ്. മുംബൈയിലെ ശങ്കര്‍ തിയറ്ററിന് മുന്നില്‍ സിനിമാ ടിക്കറ്റ് മറിച്ചുവില്‍ക്കുന്ന സാധാരണക്കാരനായ ഒരു പയ്യനില്‍നിന്നുമാണ് ഛോട്ടാ രാജന്‍ എന്ന ഡോണിലേക്കുള്ള ഇദ്ദേഹത്തിന്റെ യാത്ര

മുംബൈയിലെ ചെമ്പൂരിലെ സാധാരണ കുടുംബത്തില്‍ ജനിച്ച് കരിഞ്ചന്തയില്‍ സിനിമാ ടിക്കറ്റ് വിറ്റുതുടങ്ങിയ ജീവിതത്തില്‍ ആദ്യത്തെ കൊലപാതകം ടിക്കറ്റ് തര്‍ക്കത്തില്‍ തന്നെ ആയിരുന്നു. പിന്നെ മുംബൈ അധോലോകത്തിന്റെ വാതിലുകള്‍ ഛോട്ടാ രാജന് മുന്നില്‍ തുറക്കുകയായിരുന്നു. രാജന്‍ നായര്‍ എന്ന സംഘത്തലവനോടൊപ്പമായിരുന്നു തുടക്കം. പിന്നെ ഹൈദരാബാദിയായ യാദാഗിരിയുമായുള്ള ബന്ധം. തുടര്‍ന്ന് ബഡാ രാജനുമായി ചേര്‍ന്ന് പുതിയ സംഘം ഉണ്ടാക്കി.

1983ല്‍ ബഡാ രാജന്‍ എതിര്‍സംഘവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ ഛോട്ടാ രാജന്‍ സംഘത്തിന്റെ തലവനായി മാറി. ഒരുഘട്ടത്തില്‍ മുംബൈ അധോലോകത്തെ വമ്പനും കള്ളക്കടത്തു രാജാവും മയക്കുമരുന്നു വ്യാപാരത്തലവനുമായ ദാവൂദും അരുണ്‍ ഗാവല്‍യുമായി ഒരുമിച്ചു പ്രവര്‍ത്തിച്ചു.

ഛോട്ടാരാജനേയും കൂട്ടാളികളേയും ദാവൂദിന്റെ സംഘം അന്ന് ആക്രമിച്ചിരുന്നു. രാജന്റെ കൂട്ടാളികളായ രോഹിത് വര്‍മയുടെ അപ്പാര്‍ട്‌മെന്റിലായ ഛോട്ടാ രാജന് വെടിയേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തില്‍ വര്‍മയുടെ ഭാര്യയും മകളും അംഗരക്ഷകരും കൊല്ലപ്പെട്ടു. പിന്നീട് ഇതിന് പകരം വീട്ടാന്‍ ഛോട്ടാ രാജന്‍ നിരവധി ആക്രമണങ്ങള്‍ നടത്തി. 2003 ല്‍ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായ ശരത് ഷെട്ടിയെ കൊലപ്പെടുത്തി അധോലോകത്ത് നായകനായി വിലസി.

RAJAN-AND-DAWOOD

ദാവൂദ് ഇബ്രാഹിമിന്റെ ക്രൈം സിണ്ടിക്കേറ്റ് തലവനായിരുന്ന ഇയാള്‍ 1993ലെ മുംബൈ സ്‌ഫോടനത്തോടെയാണ് ദാവൂദുമായി അകന്നത്. 1996ല്‍ പൂര്‍ണമായി പിരിഞ്ഞു.

തായ്‌ലന്റ് സുരക്ഷിത സ്ഥാനമായി മനസ്സിലാക്കിയ രാജന്‍ തന്റെ കൂട്ടാളികളോടൊപ്പം ബാങ്കോക്കിലാണ് കഴിഞ്ഞിരുന്നത്. കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭരാജിനെ കൈമാറാന്‍ തായ്‌ലന്‍ഡ് ആവശ്യപ്പെട്ടിട്ടും ഇന്ത്യ വിട്ടുനല്‍കിയിരുന്നില്ല. അതിനാല്‍, തന്നെ കൈമാറാന്‍ തായ്‌ലന്‍ഡ് സന്നദ്ധമാവില്ലെന്ന് തിരിച്ചറിഞ്ഞതാണ് രാജന്‍ ബാങ്കോക്ക് താവളമാക്കിയത്. 2000 സെപ്റ്റംബറില്‍ ഛോട്ടാ രാജന്‍ തായ്‌ലന്‍ഡില്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട് വന്നു.

ഛോട്ടാരാജനേയും കൂട്ടാളികളേയും ദാവൂദിന്റെ സംഘം അന്ന് ആക്രമിച്ചിരുന്നു. രാജന്റെ കൂട്ടാളികളായ രോഹിത് വര്‍മയുടെ അപ്പാര്‍ട്‌മെന്റിലായ ഛോട്ടാ രാജന് വെടിയേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തില്‍ വര്‍മയുടെ ഭാര്യയും മകളും അംഗരക്ഷകരും കൊല്ലപ്പെട്ടു. പിന്നീട് ഇതിന് പകരം വീട്ടാന്‍ ഛോട്ടാ രാജന്‍ നിരവധി ആക്രമണങ്ങള്‍ നടത്തി. 2003 ല്‍ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായ ശരത് ഷെട്ടിയെ കൊലപ്പെടുത്തി അധോലോകത്ത് നായകനായി വിലസി.

ദാവൂദിന്റെ ഗാങ്ങിലെ പ്രമുഖന്‍മാരായിരുന്ന ഛോട്ടാ ഷക്കീല്‍, ശരദ് ഷെട്ടി, വിനോദ് ഷെട്ടി, സുനില്‍ സാവന്ത് തുടങ്ങിയവരുടെ കൊലക്കു പിന്നില്‍ ഛോട്ടാ രാജന്‍ ആയിരുന്നു.

അഞ്ചു കൊല്ലത്തിനിടയില്‍ നടന്ന ഗാങ് വാറില്‍ കൊല്ലപ്പെട്ടത് നൂറോളം പേരാണ്. മലയാളിയായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് ഉടമ തകിയുദ്ദീന്‍ വാഹിദ്, പ്രമുഖ ഹോട്ടല്‍ വ്യവസായി രാമനാഥ് പയ്യഡ, സിനിമാ നിര്‍മാതാവ് മുകേഷ് ദുഗല്‍, പ്രമുഖ ബില്‍ഡര്‍ ഒ.പി കുക്രജ എന്നിവരെ കൊല ചെയ്തതും ഇവരുടെ ആളുകളാണ്.

കൊലപാതകങ്ങള്‍ കള്ളനോട്ട്, മയക്കുമരുന്നു വ്യാപാരം, തുടങ്ങി വിവിധ ക്രമിനല്‍ കുറ്റങ്ങളില്‍ പ്രതിയായ ഛോട്ടാ രാജനെ ഇന്ത്യയ്ക്ക് കൈമാറിക്കിട്ടുന്നതോടെ ഒട്ടേറെ കേസുകള്‍ക്ക് തെളിവും തുമ്പും ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.